താൾ:Bhashastapadi.Djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളിരുകളാകിയ തളിമതലേ കുരു
ചരണനളിനയുഗളം നീ
കിളിമൊഴി തവ പദപല്ലവ പരി-
പന്ഥിപടലി ചവിട്ടുകൊള്ളട്ടെ
നിശമയ രാധേ നീ ഗിരം
നിശിത മദനശരഹതി ഭാപാരം
പിന്നക്കാലുകളീന്നു കലമ്പും
പൊന്നുഞ്ചിലമ്പഴിച്ചാലും
തന്വി മാം പ്രാപിപ്പാനിരുട്ടു ചവുട്ടിയ
നിന്നടിമലരിണ തിരുമ്മീടാം ഞാൻ (നിശമയ...)

മധുരവചനങ്ങളെക്കേട്ടാവൂ ഞാൻ നിന്റെ
മധുവുള്ള മുഖം നുകർന്നാവൂ
വിധുമുഖി മുലക്കച്ചയഴിച്ചു പുണർന്നാവൂ
വിധുരത തീർന്നു രമിപ്പാൻ (നിശമയ...)

പുളകിതകുചകലശങ്ങളെ വഴിയേ
പുണരുവാൻ തരിക നീ തൂർണ്ണം
കളമേ കാമസന്താപം കാമുകി
കമനീയകബരീഭാരേ
വിരഹംകൊണ്ടു മരിച്ചകണക്കിഹ
മരുവുമിവൻ ജീവിപ്പാൻ
വിരവിനൊടധരാമൃതദായിനീ
വിരചയ ദാസേ മയി കരുണാം (നിശമയ...)

കോകിലകാകളി കേട്ടുകേട്ടെത്രയു-
മാകുലമായൊരു കർണ്ണം രണ്ടും
മേഖലയുടെ ശിഞ്ജിതവും മണിതവു-
മാകർണ്ണനം ചെയ്തു സുഖിച്ചീടട്ടേ (നിശമയ...)

ത്രപയേയു മഫലരുട്ടിനേയും ത്യജമയി
കൃപചെയ്ക രമിപ്പാൻ
വിപരീതരതി ചാതുരി കരുതും നീ
വിപരീതയാകാതെ ഭവിച്ചാലും (നിശമയ...)

ശ്ലോകം

പ്രത്യൂഹഃ പുളകാങ്കുരേണ നിബിഡാശ്ലേഷേ നിമേഷേണ ച
ക്രീഡാകൂത വിലോകനേധരസുധാപാനേ കഥാനർമ്മഭിഃ |
ആനന്ദാധിഗമേന മന്മഥകലായുദ്ധേപി യസ്മിന്നഭൂ-
ദുൽഭൂതസ്സ തയോസ്സ്വരൂപലളിതാരംഭഃ പ്രിയം ഭാവുകഃ ||

ഭോർഭ്യം സംയമിതഃ പയോധരഭരേണാപീഡിതഃ പാണിജൈ
രാവിദ്ധോ ദശനൈഃ ക്ഷതാധരപുടഃ ശ്രോണീതലേനാഹതഃ |
ഹസ്തേനാനമിത: കചേധരസുധാ പാനേന സമ്മോഹികഃ
കാന്തഃ കാമപി തൃപ്തിമാപ തദഹോ! കാമസ്യ വാമാഗതിഃ ||

മാരാങ്കേ രതികേളി സങ്കുലരണാരംഭേ തയാ സാഹസ-
പ്രായം കാന്തജയായ കിഞ്ചിദുപരപ്രാമംഭി യൽ സംഭ്രമാൽ |
നിഷ്പന്ദാ ജഘനസ്ഥലീ ശിഥിലതാ ദോർവ്വല്ലിരുൽകമ്പിതം
വക്ഷോ മീലിതമക്ഷി സാഹസമസഃ സ്ത്രീണാം കുതസ്സിദ്ധ്യതി ||

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/46&oldid=157258" എന്ന താളിൽനിന്ന് ശേഖരിച്ചത്