താൾ:Bhashastapadi.Djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ദ്രനുദിക്കമ്പോൾ കരകവിയാൻ
ചലമായ കടലെന്ന പോലെ
നന്ദ്രി െവടിഞ്ഞരാന്നുടെ മുഖംകണ്ടിട്ടു
തരളവികാരനായൊരു കൃഷ്ണന്റെ
മടിയിലിരുന്നു മതിമുഖി രൂപംകണ്ടു
മടവയരണിമുടിരാധിക മദനപിതാവിനെ
പുണർന്നുകൊണ്ടവന്റെ (മടിയിലിരുന്നു...)

പതകടെ തതിയെ വഹിച്ചെമുനയുടെ
പടുതതങ്കും ജലപുരം പോലെ
ബത മൗക്തികമാല ചാർത്തി വിളങ്ങും
ബലദേവാനന്തരജാതന്റെ (മടിയിലിരുന്നു...)

പരിചൊടു ഗൗരപരാഗം ചുഴലവും
കരുതിയ കരിംകൂവളപ്പൂപോലെ
പരിഹിത പീതാംബരനായിരുന്നിട്ടു
കരളിനെ കവരുന്ന മുകിൽവർണ്ണന്റെ (മടിയിലിരുന്നു...)

അഞ്ജനമെഴുതിയ കണ്ണിണയാകും
ഖഞ്ജനയുഗളം കളിക്കുന്ന മുഖമാം
മഞ്ജുളകഞ്ജം കൊണ്ടാത്മാവിനെ
രഞ്ജിപ്പിച്ച രമാരമണന്റെ (മടിയിലിരുന്നു...)

കവിളിനിണങ്ങിയ കുണ്ഡലയുഗളംകൊണ്ടും
ധവളസ്മിതരുചികൊണ്ടും

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/43&oldid=157255" എന്ന താളിൽനിന്ന് ശേഖരിച്ചത്