താൾ:Bhashastapadi.Djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ടിവൊടു നീ വലവല്ലീഭവനേ
കുടിപൂക കൃഷ്ണനോടുകൂടി വിഹരിപ്പാൻ
നിരപരാധേ നീതിമതി രാധേ
തെളിവേറുമശകിന്റെ തളിരുകളേക്കൊണ്ടുള്ള
തളിമമലങ്കരിക്ക നീ തരുണേന സാകം (നിരപരാധേ...)

പൂവുകളേക്കൊണ്ടു തീർത്ത പുതിയ വസതൗ
നീ വിലസിതാതൂലനിതംബേ (നിരപരാധേ...)

വളരെയുള്ള വള്ളികടെ തളിരുകളേക്കൊണ്ടിവിടെ
വളഭി വളരുന്നു ചുമരഖിലവും കണ്ടോ
കുസുമ്മധുവുണ്ടിട്ടു കൂകുന്ന കുയിലുകടെ
കുലങ്ങളുടെ പഞ്ചമപ്പാട്ടു കേട്ടോ നീ (നിരപരാധേ...)

തണ്ടലരമ്പന്റെ ഹുങ്കാരം പോലെ തേനുണ്ട
വണ്ടുകടെ ഝങ്കാരം കേട്ടോ നീ (നിരപരാധേ...)

ജയദേവകവിരാജ ജയ വന്ദേ
ജയ ദേവകീതനയ സതതം നമോസ്തുതേ (നിരപരാധേ...)

ശ്ലോകം

ത്വാം ചിത്തേന ചിരം വഹന്നയമതി ശ്രാന്തോ ഭൃശം താപിതഃ
കന്ദർപ്പേണച പാതുമിഛതി സുധാസംബാധബിംബാധരം |
അസ്യാങ്കം തദലങ്കുരു ക്ഷണമിഹ ഭ്രൂക്ഷേപ ലക്ഷ്മീലവ-
ക്രീതേ ദാസ ഇവോപസേവിതപദാംഭോജേ കുതസ്സംഭ്രമഃ ||

സാ സമാസാദ്യ സാനന്ദം
ഗോവിന്ദേ ലോലലോചനാ |
ശിഞ്ജാനമഞ്ജു മഞ്ജീരം
പ്രവിവേശനിവേശനം ||

ദണ്ഡകം

എന്തേ മടിച്ചിവിടെ നിൽക്കുന്നു നീ വിഹിതചിന്താമണേ
വിദുഷികണ്ടോ? ഹന്ത ഹരി കുഞ്ജദ്വാരി വിരഹാഗ്നൗ
വെന്തുരുകി വസതി നതബന്ധുതവ വരവിനെ വിചിന്ത്യ
കണവനോടണക കമനീയേ
മേരൂരുമുത്തണിമുലേ, നീ ഭജിക്ക തിരുചാരരൂരു, മസ്യ
പരമോഷ്ഠം ചോരുമരുണിംമ്നാ ചോര ചൊരിയുന്നു
ചോരി പിബ മധുരമാരുമറിയരുതു, തവ ചേരുമോ
കിമിനിയുമിഹ ദുരമഭിമാനം
നീയും കൊടുക്ക മുഖമസ്മൈ മുദാ, മദനതീയും കെടുക്ക
വിരഹാർത്ത്യാ കായുമദസീയം കായമതിഗാഢം ന്യായവതി പുണരുക
രമായുവതിരിവ മായുവതി, നഹഹ തവഭാഗ്യം!

ഏവം സഖീവചനമാകർണ്യ രാധ വസുദേവാത്മജേന
സഹ പോയി, ദേവനുടെ തല്പേ പീവരതദങ്കേ മേവി പര-
മിവരുടയ തൊഴിലു പറക ജയദേവനെളു, തിതരനതസാദ്ധ്യം

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/42&oldid=157254" എന്ന താളിൽനിന്ന് ശേഖരിച്ചത്