ധൃതരാഷ്ട്രൻ പറഞ്ഞു
പലമാതിരി പൂണ്ടല്ലോ പോകുന്നൂ പാണ്ഡുനന്ദനർ
അതെന്നോടോതു വിദുര, പോവതെന്തിനിതിങ്ങനെ? 9
വിദുരൻ പറഞ്ഞു
ചതിച്ചു നിന്മക്കൾ നാടും ധനവും നേടിയെങ്കിലും
ധർമ്മച്ചലിപ്പില്ല ധീമാൻ ധർമ്മപുത്രന്റെ മാനസേ. 10
ധാർത്തരാഷ്ട്രരിലെപ്പോഴും കനിഞ്ഞാസ്സ്വാമി ഭാരത!
ചതിയാൽ ഭ്രംശമാർന്നിട്ടും കൺമിഴിപ്പീല കോപമായ്. 11
ജനങ്ങളെഗ്ഘോരദൃഷ്ടി വിട്ടു ഞാൻ ചുട്ടെരിച്ചിടാ
എന്നാപ്പാണ്ഡവരാജാവു മുഖം മൂടിഗ്ഗമിപ്പതാം. 12
ഭീമൻ പോകും വിവരവും പറയാം കേട്ടുകൊൾക നീ
കയ്യൂ ക്കിന്നെന്റെയെതിരായാരുമില്ലെന്നു ഭാരത! 13
കൈ രണ്ടും വിരിയേ നീർത്തിബ്ഭീമസേനൻ ഗമിപ്പതാം.
കൈകൾ കാണിച്ചു ഭൂപാല കയ്യൂക്കിൻ തള്ളലുള്ളവൻ 14
ശത്രുക്കളിൽ ബാഹുവീര്യസദൃശക്രിയചെയ് വവൻ,
ശരവർഷക്രമം കാട്ടികുന്തീപുത്രൻ ധനഞ്ജയൻ 15
മണൽ വർഷിച്ചു പോകുന്നൂ രാജാവിനുടെ പിൻപുറേ.
തടവില്ലാതിപ്പൊഴവൻ മണൽ തൂകംപടിക്കുതാൻ 16
ശത്രുക്കളിൽ തൂകുമന്നു ശരവർഷം കുരുദ്വാഹ!
ആരുമെന്റെ മുഖം കണ്ടീടരുതെന്നോർത്തു ഭാരത! 17
മുഖം തേച്ച പ്രകാരത്തിൽ പോകുന്നൂ സഹദേവനും.
വഴിക്കു നാരിമാർ ചിത്തം കവരില്ലെന്നുതാൻ പ്രഭോ! 18
പൊടി മേലൊക്കെയും പൂശി നകുലൻ പോയിടുന്നതാം.
ഒറ്റ വസ്ത്രത്തോടു മുടി ചിന്നിക്കേണു രജസ്വല! 19
ചോരയേറ്റൊറ്റവസ്ത്രത്തോടൊത്ത പാഞ്ചാലി ചൊല്ലിനാൾ:
ആരുമൂലമെനിക്കേവം, പതിനാലാമതാണ്ടിനി 20
ഭർത്താക്കളും മക്കളും ബന്ധുക്കളും ചത്തൊടുങ്ങവെ
ചോര മേലേറ്റു വാർകൂന്തൽ ചിന്നിപ്പൊടി പുരണ്ടഹോ! 21
തൽസ്ത്രീകളുദക ചെയ്തീ ഹസ്തിനാപുരി കേറിടും
നിതൃതിക്കോൺ ചാച്ചു ദർഭയേന്തിദ്ധൗമ്യൻ പുരോഹിതൻ 22
യാമ്യസാമങ്ങളും പാടി മുൻപേ പോകുന്നു ഭാരത!
ഭാരതന്മാർ മുടിഞ്ഞിട്ടീകുരുക്കടെ ഗുരുക്കൾതാൻ 23
ഏവം സാമങ്ങൾ പാടിടുമെന്നോതിദ്ധൗമ്യർ പോവതാം.
അയ്യോ!നമ്മുടെ നാഥന്മാർ പോകുന്നൂ കാണ്മിനിങ്ങനെ 24
ഹാ കഷ്ടം!കുരുവൃദ്ധർക്കു ബാലപ്രായം വിചേഷ്ടിതം.
ലോഭത്താൽ പാണ്ഡുസുതരേ നാട്ടിൽനിന്നാട്ടിടുന്നിതാ 25
അനാഥരായ് നമ്മളെല്ലാം പാണ്ഡുപുത്രർ വെടിഞ്ഞതിൽ.
എന്തു നന്ദി നമുക്കിന്നീദ്ദുഷ്ടലൂബ്ധകുരുക്കളിൽ?
താൾ:Bhashabharatham Vol1.pdf/857
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല