താൾ:Bhashabharatham Vol1.pdf/858

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നെല്ലാം പൗരർ ദു:ഖിച്ചു വിലപിച്ചിതു വീണ്ടുമേ..
ഏവമാകാരലിംഗങ്ങൾകൊണ്ടുൾകൊണ്ടിടുമുദ്യമം 27

പറഞ്ഞുംകൊണ്ടു കൗന്തേയർ കാടു കേറീ മനസ്വികൾ.
ഇടിവെട്ടീ മേഘമെന്ന്യേ ഭൂകമ്പമുളവായിതേ.
രാഹു വാവിങ്കലല്ലാതെ ഗ്രസിച്ചൂ സൂര്യനെ പ്രഭോ! 29

ഇടത്തായിക്കൊള്ളിമീനിപുരത്തെത്തിപൊടിഞ്ഞുപോയ്.
മാംസാസ്ഥികൊണ്ടിട്ടിടുന്നൂ കുറുക്കൻ കഴു കാക്കകൾ 30

ക്ഷേത്രം ചൈത്യം കോട്ട തട്ടു കൊത്തളം മുതലായതിൽ.
ഏവമോരോ ദുർനിമിത്തം കാണായേറ്റം ഭയങ്കരം 31

നിന്റെ ദുർമ്മന്ത്രിതംമൂലം നൃപ, ഭാരതനാശനം.

വൈശമ്പായനൻ പറഞ്ഞു

ഏവം ധീമാൻ വിദുരനും ധൃതരാഷ്ട്രനരേന്ദ്രനും 32

തമ്മിൽ പറഞ്ഞിരുന്നീടുന്നേരത്തു ധരണീപതേ!
ശ്രീനാരദൻ സഭാമദ്ധ്യേ കുരുക്കളുടെ മുൻപിലായ് 33

മഹർഷിമാരൊത്തണഞ്ഞു രൗദ്രമാം മൊഴിയോതിനാൻ.

നാരദൻ പറഞ്ഞു

ഇനിപ്പതിനാലാമാണ്ടു നശിക്കുമിഹ കൗരവർ 34

ദുര്യോധനതെറ്റുമൂലം ഭീമാർജ്ജുനബലത്തിനാൽ.

വൈശമ്പായനൻ പറഞ്ഞു

എന്നോതിയംബരം കേറിയുടൻതന്നെ മറഞ്ഞുപോയ് 35

ബ്രഹ്മതേജസ്സേറ്റമേന്തിക്കൊണ്ടാദ്ദേവർഷിസത്തമൻ.
പിന്നെദ്ദുര്യോധനൻ കർണ്ണൻതാനാശ്ശകുനി സൗബലൻ 36

ഇവരാ ദ്രോണർ ശരണമെന്നായ് രാജ്യമുണർത്തിനാർ.
പിന്നെച്ചൊന്നാൻ ദ്രോണർ ദുര്യോധനമന്നവനോടുമേ 37

കർണ്ണൻ ദുശ്ശാസനനോടും മറ്റു ഭാരതരോടുമേ.

ദ്രോണൻ പറഞ്ഞു

അവദ്ധ്യരാം ദേവപുത്രർ പാർത്തരെന്നാർ ദ്വിജാതികൾ; 38

ഞാനെന്നാൽ ശരണം പ്രാപിച്ചവർക്കാണു യഥാബലം.
ഏല്ലാംകൊണ്ടും കൂറു പാർത്തു കൂട്ടൊക്കും ധാർത്തരാഷ്ട്രരെ 39

കൈവിടാൻ ശക്തനല്ലേതും ദൈവമേ ബലവത്തരം.
ധർമ്മത്താൽ പാണ്ഡുപുത്രന്മാർ തോറ്റു കാടു ഗമിപ്പവർ 40

പന്തീരാണ്ടു വനത്തങ്കൽ പാർക്കുമാപ്പാണ്ഡുനന്ദനർ.
ബ്രഹ്മചര്യം ചരിച്ചുംകൊണ്ടുൾക്രോധാമർഷശാലികൾ 41

പകവീട്ടും പിന്നെ മഹാദു:ഖമാക്കീട്ടു പാണ്ഡവർ.
സഖിപ്പകയിൽ ഞാൻ നാടു പോക്കിയോൻ ദ്രുപദൻ നൃപൻ 42

പുത്രാർത്ഥമദ്ധ്വരം ചെയ്തിതെൻവധം പാർത്തു ഭാരത!
യാജോപയാജതപസാ തീയിലുണ്ടായി നന്ദനൻ 43

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/858&oldid=157199" എന്ന താളിൽനിന്ന് ശേഖരിച്ചത്