താൾ:Bhashabharatham Vol1.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭഗവതീ തൃപ്തിപ്പെട്ടിരിക്കൂ.നാഗരജാവു തക്ഷകൻ എന്നെദ്ധർഷണം ചെയ്യുവാൻ മതിയാവില്ല. 111
അവനിങ്ങിനെ പറഞ്ഞ് ആ ക്ഷത്രീയയോട് യാത്രയുമറിയിച്ചു പൗഷ്യന്റെ അടുത്ത് ചെന്നു.'ഹേ പൗഷ്യ,എനിക്കു സന്തോഷമായി' എന്നു പറകയും ചെയ്തു.ആ ഉത്തങ്കനോട് പൗഷ്യൻ ഉത്തരം പറഞ്ഞു.
ഭഗവാനേ, വളരെ ക്കാലംകൊണ്ടേ സൽപ്പാത്രം കിട്ടുള്ളൂ.അങ്ങ് ഗുണവാനായൊരതിഥിയാണ്. അതുകൊണ്ട് ശ്രാദ്ദത്തിനുള്ള ക്ഷണം സ്വീകരിക്കണം. അവനോടുത്തങ്കൻ പറഞ്ഞു. 113
ക്ഷണം സ്വീകരിച്ചു.ഉള്ളതുകൊണ്ട് ചോറുണ്ടാക്കിവേഗം കഴിഞ്ഞോട്ടെ.അതുകേട്ടിട്ട് അവനുള്ള അന്നം ഭോജനം കഴിപ്പിച്ചു. 114
അപ്പോളുത്തങ്കൻ തലനാരുള്ളതും തണുത്തതുമായ ചോറു തന്നതു കൊണ്ട് അശുദ്ധമാണെന്നറിഞ്ഞിട്ട് ആ പൗഷ്യനോട് പറഞ്ഞു.എനിക്ക് അശുദ്ധമായ അന്നം തന്നതുകൊണ്ട് നീയന്ധനായി ഭവിക്കട്ടെ.
അവനോട് പൗഷ്യനുത്തരം പറഞ്ഞു.അങ്ങ് അദുഷ്ടമായ അന്നത്തെ ദുഷിച്ചതുകൊണ്ട് അനപത്യനായിത്തീരും.അവനോടുത്തങ്കൻ ഉത്തരം പറഞ്ഞു. 116
അശുദ്ദമായ അന്നം തന്നിട്ടു നീ പ്രതിശാപം തരുന്നതു ശരിയല്ല.എന്നാലീചോറുതന്നെ നോക്കൂ.അശുചിത്വം പ്രത്യക്ഷമായിക്കണ്ടു.ആ ചോറു തലയഴിച്ചിട്ട സ്ത്രീ വെച്ചതിനാൽ തലനാരു വീണതും തണുത്തതും ആകയാലാണ് അശുദ്ധമായതെന്ന് മനസ്സിലാക്കിയിട്ട് അവൻ ഉത്തങ്ക മഹർഷിയെ പ്രസാദിപ്പിച്ചു. 117
ഭഗവാനേ ഞാനറിയാതെയാണ് ഈ ചോറു കൊണ്ടുവന്നത് .അതുകൊണ്ട് ക്ഷമിച്ചാൽ കൊള്ളാം.ഞാൻ അന്തനാവാതിരുന്നാൽ കൊള്ളാം. അവനോടുത്തങ്കനുത്തരം പറഞ്ഞു. 118
ഞാൻ അസത്യം പറയുകില്ല.അങ്ങുന്ന് അന്ധനായാലുടൻ കണ്ണുകാണാതാവും ഇനി അങ്ങുന്ന്തന്നശാപമെനിക്കും പറ്റരുത്.അവനോട് പൗഷ്യൻ പറഞ്ഞു. 119
എനിക്കുശാപം പിൻവലിക്കാൻ ശക്തിയില്ല.എന്റെ ശാപമിപ്പോഴും ശമിച്ചിട്ടില്ല. എന്നുതന്നെയല്ല. ഇത് അവിടേക്ക് അറിവുള്ളതല്ലേ. 120
വിപ്രന്നുള്ളം വെണ്ണതാൻ വാക്കു കത്തി-
ക്കൊപ്പം പാരം മൂർച്ചയുള്ളന്നൊത്രെ
രണ്ടും നൃപന്നിതുമറ്റിച്ചാണ് വാക്കോ
വെണ്ണപ്രായം ഹൃത്തടം കൂർത്തശസ്ത്രം. 121
ഇതിങ്ങനെയിരിക്കുമ്പോൾ തീഷ്ണഹൃതയത്ത്വം കാരണം ശാപംപിൻ വലിക്കാൻ എനിക്കുവയ്യ.എന്നാലെഴു
ന്നള്ളാം.അവ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/68&oldid=157010" എന്ന താളിൽനിന്ന് ശേഖരിച്ചത്