താൾ:Bhashabharatham Vol1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> നോട് ഉത്തങ്കൻ പറഞ്ഞു.അങ്ങ് അന്നത്തിന്റെ അശുദ്ധി കണ്ടിട്ട് എന്നെ അനുനയിട്ടുവല്ലൊ.അതിനു മുൻപാണെന്നെ ശപിച്ചത്.അദുഷ്ടമായ അന്നത്തെ ദുഷിച്ചതിന്നു് അനപത്യനാവുമെന്ന്.അന്നം ദുഷ്ടമാണെന്നിരിക്കെ ഈ ശാപവും ഫലിക്കില്ല. 123 എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞ് ഉത്തങ്കൻ കുണ്ഡലവുമെടുത്ത് പുറപ്പെട്ടു. അവൻ വഴിക്ക് ഇടക്ക് കാണും ഇടയ്ക്ക് കാണില്ല, അങ്ങനെ ഒരു നഗ്നക്ഷപണകനെക്കണ്ടു. 124 കുണ്ഢലങ്ങളെതാഴെവെച്ച് ജലസ്പർശത്തിനാരംഭിച്ചു.ഈ തരത്തിൽ ക്ഷണപകൻ ഓടി വന്ന് കുണ്ഢലങ്ങളും കൈക്കലാക്കി ഓടി. 125 ഉത്തങ്കൻ ജലസ്പർശം ചെയ്തു ശുചിയായതിന്റെ ശേഷം ദേവകൾക്കും ഗുരുക്കൾക്കും നമസ്ക്കരിച്ച് അതിവേഗത്തിൽ അവന്റെ പിന്നാലെ പാഞ്ഞു. 26 തക്ഷകൻ അവന്റെ വളരെ അടുത്തായി. അവനവനെ പിടിച്ചു പിടിച്ച മാത്രയിൽ തക്ഷകൻ തന്റെ രൂപമുപേഷിച്ച് സ്വന്തം രൂപമെടുത്തു ഭൂമിയിലുണ്ടായിരുന്ന വലിയ ഗുഹയിലേക്ക് പോകുകയും ചെയ്തു. 127 നാഗലോകത്തിൽ ചെന്നു സ്വഗൃഹത്തിലേക്കുപോകുകയും ചെയ്തു.ഉത്തങ്കൻ ആ ബിലത്തെ കൊള്ളികൊണ്ടു കുഴിച്ചുനോക്കി സാദിച്ചതുമില്ല.അവൻ ക്ലേശിക്കുന്നത് കണ്ടിട്ട് ഇന്ദ്രൻ വജ്രത്തെ വിട്ടയച്ച് ചെല്ലൂ ഈ ബ്രാഹ്മണനെ സഹായിക്കൂ. 129 ഉടൻ വജ്രം ആവിറകിന്മേൽ പ്രവേശിച്ച് ആ വിലം തുറന്നു കൊടുത്തു. ഉത്തങ്കനതിലിറങ്ങി.ആ വിലത്തിൽക്കൂടിച്ചെന്ന് അവസാനമില്ലാത്തതും അനേകം മേട മാളിക കോട്ട കൊത്തളം എന്നിവയോട് കൂടിയതും പലമാതിരി ക്രീഡാശ്ചര്യസ്താനങ്ങളിടകലർന്നതുമായ നാഗലോകത്തെ കണ്ടു. 130 അവിടെ വയ്ച്ചു നാഗങ്ങളെ ഈ ശ്ലോകങ്ങളെ കൊണ്ടു സ്തുതിച്ചു. ഐരാവതം നാഥനായോർ പോരിൽ മിന്നും ഫണീശ്വരർ കാറ്റേറ്റു മിന്നൽ കലരും മഴക്കാർ പോലെ യുള്ളവർ. 132 സൗമ്യാനേനസ്വരൂപന്മാർ കല്മാഷമണികുണ്ഢലർ സൂര്യോപമം വാനിൽമിന്നുമൈരാവതകൂലോഭവർ 133 ഗംഗോത്തരതടത്തിങ്കലങ്ങുള്ള ഹിഗൃഹങ്ങളിൽ വസിക്കും പാമ്പുകളെയും സ്തുതിച്ചീടുന്നു ഞാനിതാ 134 സൂര്യാംശുസേനാസഞ്ചാരിയാരൈരാവതമെന്നിയെ നൂറെണ്പതെണ്ണായിരവുമെന്നല്ലിരുപതും പരം 135 ചുറ്റും സർപ്പപ്രഗ്രഹങ്ങൾ ധൃതരാഷ്ട്രന്റെ രക്ഷയിൽ അവനെപ്പിൻതുടർന്നോരായി ദൂരമാർഗ്ഗഗരായഹോ! 136

<poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/69&oldid=157021" എന്ന താളിൽനിന്ന് ശേഖരിച്ചത്