താൾ:Bhashabharatham Vol1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> അതിഥിയായിട്ടാണ് ഞാൻ അങ്ങയുടെ അടുക്കെ വന്നിരിക്കുന്നത് . ആ രാജാവ് അദ്ദേഹത്തിനെ അഭിവാദ്യം ചെയ്തിട്ട് എന്താണ് ഇവിടയ്ക്കു വേണ്ടതെന്നു് ചോദിച്ചു. 102 അവനോടുത്തങ്കൻ പറഞ്ഞു.ഗുരു ദക്ഷിണയ്ക്കുവേണ്ടി കുണ്ഡലങ്ങൾ യാചിപ്പാനാണു ഞാൻ വന്നത്. അങ്ങയുടെ ഭാര്യയായക്ഷത്രീയ സ്ത്രീ ധരിക്കുന്ന കുണ്ഢലങ്ങൾ എനിക്ക് തന്നാൽ കൊള്ളാം. 103 അന്തപുരത്തിൽ ചെന്ന് ക്ഷത്രീയസ്ത്രീയോട് യാചിക്ക തന്നെ എന്ന് പൗഷ്യൻ അവനോടുത്തരം പറ‌ഞ്ഞു.ഇതുകേട്ട് അന്തപുരത്തിൽ ചെന്നിട്ടും അവൻ ആ ക്ഷത്രീയസ്ത്രീയെ കണ്ടില്ല. 104 പിന്നെയും പൗഷ്യനോടവൻ പറഞ്ഞു.അങ്ങു എന്നെ അനർത്ഥം പചരിക്കുന്നത് ശരിയല്ല.അങ്ങയുടെ അന്തപുരത്തിൽ ക്ഷത്രീയസ്ത്രീയില്ല.അവളെ കണ്ടില്ല. 105 അതുകേട്ട് പൗഷ്യൻ കുറച്ചുനേരം വിചാരിച്ചിട്ട് ഉത്തങ്കനോടുത്തരം പറഞ്ഞു.നിശ്ചയമായിട്ടും അങ്ങ് ഉച്ചിഷടാശുചിയായിരിക്കണം. ഓർത്തുനോക്കൂ ഉച്ചിഷടാശുചിയായവന്ന് അവളെ കാണ്മാൻ കഴിയില്ല.പാതിവ്രത്യം മൂലം അവൾ അശുദ്ദമുള്ളവന്റെ കണ്ണിനു നേരെ വരില്ല. 106 അതുകേട്ടുത്തങ്കൻ ഓർത്തുനോക്കി പറഞ്ഞു.ശരിയാണ് ഞാൻ ഇങ്ങോട്ട് പോരുമ്പോൾ നിന്നുകൊണ്ടാണ് ആചമിച്ചത്. 107 പൗഷ്യൻ അവനോടുപറഞ്ഞു:ഇതങ്ങു ചെയ്തതു തെറ്റാണ്.വേഗം പോരുമ്പോൾ നിന്നുങ്കൊണ്ടാചമിച്ചത് ആചമനമായില്ല.പിന്നെ ഉത്തങ്കൻ അവനോട് അത് ശരിയാണെന്നു സമ്മതിച്ചിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്നു കൈയ്യും കാലും നല്ലവണ്ണം കഴുകി നുരയും ചൂടുമില്ലാത്ത വെള്ളം കൊണ്ട് നിശബ്ദമായി ഹൃദയത്തിലെ ത്തുമ്മട്ടു മൂന്നു പ്രാവശ്യം കുടിച്ച് രണ്ടുരു തൊട്ടു തുടിച്ച് ഇന്ദ്രീയ സ്ഥാനങ്ങളിൽ തൊട്ട് ആചമനം കഴിച്ചിട്ട് അന്തപുരത്തിലേക്ക് കടന്നു.അപ്പോൾ ക്ഷത്രീയസ്ത്രീയെ കാണുകയും ചെയ്തു.അവൻ ഉത്തങ്കനെ കണ്ടപ്പോൾ എതിരേറ്റ് അഭിവാദ്യം ചെയ്തിട്ട് ഭഗവാനെ അങ്ങേയ്ക്ക് സ്വാഗതം ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൽപ്പിച്ചാലും എന്ന് പറഞ്ഞു.അവൻ അവളോട് പറഞ്ഞു.ഈ കുണ്ഢലങ്ങൾ ദക്ഷിണയ്ക്കുവേണ്ടി ഞാൻ യാചിക്കുന്നു.തന്നാൽ കൊള്ളാം.അവൾ അവന്റെ ആ സൽസ്വഭാവം കണ്ടിട്ടു സന്തോഷിച്ചുകൊണ്ട് ഇദ്ദോഹം സൽപ്പാത്രമാണ്.വെറുതെ വിട്ടുകളയരുത് എന്നുറച്ച് കുണ്ഡലങ്ങൾ അഴിച്ചുകൊടുത്തു.അവനോട് പറയുകയും ചെയ്തു. ഈ കുണ്ഢലങ്ങളെ നാഗരജാവുതക്ഷകൻ ഏറ്റവും മോഹിച്ചിരിപ്പുണ്ട് സൂക്ഷിച്ചു കൊണ്ടുപോകണം. 110 ഇതു കേട്ടിട്ടവൻ ആ ക്ഷത്രീയയോടുത്തരം പറഞ്ഞു: </poem

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/67&oldid=156999" എന്ന താളിൽനിന്ന് ശേഖരിച്ചത്