താൾ:Bhashabharatham Vol1.pdf/676

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സംഗീതയുദ്ധരസികനെങ്ങും തടവൊഴിഞ്ഞവൻ
ഇവയും മറ്റു പലതും സൽഗുണങ്ങളെഴും മുനി, 9

ലോകമെല്ലാം സഞ്ചരിപ്പോനാസഭയ്ക്കെഴുനെള്ളിനാൻ-
തേജസ്വി നാരദമുനി മറ്റു മാമുനിമാരുമായ് 10

പാരിജാതനൊടും പിന്നെദ്ധീമാൻ രൈവതനോടുമേ,
സുമുഖൻതന്നൊടും സൗമ്യൻതന്നൊടും ചേർന്നു മാമുനി 11

സഭ വാഴും പാണ്ഡവരെക്കാണ്മാൻ നന്ദ്യാ മനോജവൻ;
ജയാശീർവ്വാദനം നല്കി മാനിച്ചൂ ധർമ്മപുത്രനെ. 12

ആ നാരദമുനിശ്രേഷ്ഠൻ വന്നപ്പോൾ ധർമ്മവിത്തമൻ
അനുജന്മാരോടുമുടനെഴുനേറ്റിട്ടു പണ്ഡവൻ 13

അഭിവാദ്യം ചെയ്തു നന്ദ്യാ വിനയാൽ കുമ്പിടുംപടി.
യഥാവിധി മുനിക്കൊക്കുമാസനത്തെക്കൊടുത്തുടൻ 14

മദുപർക്കം പശു പരമർഗ്ഘ്യവും നല്കിയങ്ങനെ
അർച്ചിച്ചു രത്നത്താലും താൻ സർവ്വകാമത്തിനാലുമേ. 15

യുധിഷ്ഠരന്റെ സൽകാരമേററു നന്ദിചു നാരദൻ
നിഗമജ്ഞൻ പാണ്ഡവന്മാർ പൂജചെയ്തോരു മാമുനി 16

ദർമ്മഭ്രവോടും ചോദിച്ചൂ ധർമ്മകാമാർത്ഥയുക്തിയിൽ.

നാരദൻ പറഞ്ഞു

അർത്ഥം കല്പിപ്പതില്ലേ നീ ധർമ്മേ നന്ദിപ്പതില്ലയോ? 17
സുഖം കൈക്കൊണ്ടിടുന്നില്ലേ കെടുന്നീലല്ലി മാനസം?

നരദേവ, ഭവാൻതന്റെ പൂർവ്വന്മാരാം പിതാമഹർ 18

നിന്ന വൃത്തിയിൽ നില്പീലേ ധർമ്മാർത്ഥം ചേർന്നു മൂന്നിലും?
അർത്ഥത്താൽ ധർമ്മോ പിന്നെദ്ധർമ്മത്താലർത്ഥമോ പരം 19

ബാധിപ്പീലല്ലീ, രസമാം കാമത്താലിതു രണ്ടുമോ?
അർത്ഥം ധർമ്മം കാമമിവ മൂന്നും വിജയിയാം വിഭോ! 20

കാലേ തിരിച്ചു കാലാജ്ഞ ഭോ,വെപ്പീലേ ഭവാൻ സമം?
ഏഴുപായങ്ങളും ചേറുമാറു രാജഗുണങ്ങളും 21

ബാലബലത്തൊടും നോക്കിക്കാണ്മീലേ പതിനാലുമേ?
തന്നെയും നീ പരരെയും കാണ്മീലേ ജയിയാം വിഭോ! 22

ലോകപാലസഭാഖ്യാനപർവ്വം

അവ്വണ്ണം കർമ്മമെട്ടും നീ സേവിപ്പീലേ നരോത്തമ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/676&oldid=157006" എന്ന താളിൽനിന്ന് ശേഖരിച്ചത്