താൾ:Bhashabharatham Vol1.pdf/675

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ലോകകപാലസഭാഖ്യാനപുർവ്വം

5.രാജധർമ്മാനുശാസനം

ഒരു ദിവസം യാദൃച്ഛികമായി നാരദൻ ഇന്ദ്രപ്രസ്ഥത്തിലെത്തുന്നു. രാജനീതിയെ സംബന്ധിച്ച അനവധി അമൂല്യതത്ത്വങ്ങൾ യുധിഷ്ഠിരന് ഉപദേശിച്ചു കൊചുക്കുന്നു. അത്യാധുനികങ്ങളെന്നുവെച്ചിട്ടുള്ള ചരവൃത്തിമുതലായവപോലും നാരദന്റെ ഉപദേശങ്ങളുടെകൂട്ടത്തിൽ ഉൾപ്പെടുന്നു


വൈശമ്പായനൻ പറഞ്ഞു

അവിടെപ്പാണ്ഡശ്രേഷ്ഠരമരുന്നോരു നേരമേ
മഹാജനങ്ങളും പിന്നെഗ്ഗന്ധർവ്വരുമിരിക്കവേ, 1

നിഗമോപനിഷൽഞ്ജാനി സുരപൂജിതനാം മുനി
ഇതിഹാസപുരാണാജ്ഞൻ പൂർവ്വകല്പ മറിഞ്ഞവൻ, 2

ന്യായജ്ഞൻ ധർമ്മതത്ത്വജ്ഞൻ ഷഡംഗജ്ഞനനുത്തമൻ
ഐക്യം യോജിപ്പു വേർപാടു സംബന്ധമിവ കണ്ടവൻ, 3

പ്രഗത്ഭൻ വാഗ്മി മേധാവി സ്മൃതിമാൻ നയവാൻ കവി
പരാപരവിഭാഗജ്ഞൻ പ്രമാണം കണ്ടുറച്ചവൻ. 4

പഞ്ചാവയവവാക്യത്തിൽ ഗുണദോഷമറിഞ്ഞവൻ
ബൃഹസ്പതി പറഞ്ഞാലുമുത്തരോത്തരമോതുവാൻ, 5

ധർമ്മകാമാർത്ഥമോക്ഷങ്ങൾ നന്മയിൽ കണ്ടുറച്ചവൻ
മഹാമതി ജഗത്തിങ്കലൊക്കേയുമൊരുപോലവേ, 6

മേലും കീഴും ലോകമൊക്കെ പ്രത്യക്ഷം കണ്ടറിഞ്ഞവൻ
സാംഖ്യയോഗവിഭാഗജ്ഞൻ സുരാസുരരണപ്രിയൻ, 7

സന്ധിവിഗ്രതത്ത്വജ്ഞനനുമാനമറിഞ്ഞവൻ
ഷാൾഗുണ്യവിധി കണ്ടുള്ളോൻ സർവശാസ്രുവിശാരദൻ, 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/675&oldid=157005" എന്ന താളിൽനിന്ന് ശേഖരിച്ചത്