താൾ:Bhashabharatham Vol1.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇതു കേട്ടിട്ടവനുപാദ്യനോട് പറഞ്ഞു.പൈക്കുട്ടികൾ തള്ളകളുടെ മുലകുടിച്ചു വായിൽക്കൂടി കക്കുന്ന നുരയാണ് ഞാൻഭക്ഷിക്കുന്നത്.അവനോടുപാദ്യൻ പറഞ്ഞു. 48
ഗുണമുള്ള ഈ പൈക്കുട്ടികൾ കൃപകൊണ്ടു വളരെ നുര കക്കുന്നുണ്ടായിരിക്കാം.അതുകൊണ്ട് നീയിങ്ങനെ ചെയ്യുന്നതായാൽ ഈ പൈക്കുട്ടികളുടെ വൃത്തിക്കു വിരോധം ചെയ്യുകയാവും. നുരയും നീ ഭക്ഷിക്കരുത്.അവൻ അങ്ങനെ തന്നെ എന്ന് ഏറ്റു പിന്നെയും പൈക്കളെ മേച്ചു. 49
അങ്ങനെ വിരോധിച്ചതു കൊണ്ട് ഭിക്ഷ ഭക്ഷിക്കാറില്ല.രണ്ടാമതു ഭിക്ഷയേൽക്കാറില്ല.പാൽ കുടിക്കാറില്ല.നുരയും കഴിക്കാറില്ല.അവനൊരിക്കൽ കാട്ടിൽ സഞ്ചരിച്ചിട്ടു വിശന്നു വയ്യാതായി എരിക്കിലതിന്നു 50
ക്ഷാരതിക്തകടുകങ്ങളും തീഷ്ണവിപാകങ്ങളുമായി എരിക്കില തിന്നതുകൊണ്ട് അവനു കണ്ണിൽ ദീനം പിടിച്ചു കണ്ണുകൾ പൊട്ടി.പിന്നെ അന്ധനായി സഞ്ചരിച്ചു പൊട്ടക്കിണറ്റിൽ വീണു. 51
പിന്നെ സൂര്യനസ്ഥമിച്ചിട്ടും അവൻ വരാത്തതു കണ്ടപ്പോൾ ഉപാദ്യൻ ഉപമന്ന്യു വന്നിലല്ലോ എന്നു ശിഷ്യരോടു പറഞ്ഞു.അവർ ഗുരുവിനോട് കാട്ടിൽ പൈക്കളെ മേയ്ക്കാൻ പോയതാണെന്ന് അറിയിച്ചു. ഉപാദ്ദ്യയൻ അവരോടു പറഞ്ഞു. 52
ഞാൻ ഉപമന്ന്യുവിനെ എല്ലാക്കാര്യത്തിലും തടഞ്ഞിരിക്കുന്നതുകൊണ്ട് ഇടഞ്ഞിട്ടു വരാൻ താമസിക്കുന്നതായിരിക്കാം. എന്നാലന്വഷിക്കുകതന്നെ എന്നുപറഞ്ഞു ശിഷ്യരുടെ കൂടെ കാട്ടിൽചെന്ന് ഉപമന്യൂ നീ എവിടെയാണ്. ഉണ്ണീ വരൂ എന്നു വിളിച്ചു പറഞ്ഞു. 53
അവൻ ഉപാദ്ദ്യയന്റെ ഒച്ച കേട്ടിട്ടു ഇതാ ഞാൻ കിണറ്റിൽ വീണുകിടക്കുകയാണന്നും വിളിച്ചു പറഞ്ഞു.ഇതു കേട്ടുപാദ്ദ്യൻ നീ എങ്ങനെ കിണറ്റിൽ വീണെന്നു ചോദിച്ചു. 54
എരിക്കിലതിന്നു കണ്ണുപൊട്ടുകയാൽ കിണറ്റിൽ വീണുപോയി എന്നു പറഞ്ഞു.ഉപാദ്ദ്യൻ മറുപടി പറഞ്ഞു. 55
ദേവവൈദ്യൻമാരായ അശ്വിനീജദേവകളെ സ്തുതിക്കുക അവർ നിനക്കുകണ്ണുണ്ടാക്കിത്തരും. ഇങ്ങനെ ഉപാദ്ദ്യൻ പറഞ്ഞുകേട്ടിട്ട് ആ ഉപമന്യുഋക്കുകളെകൊണ്ട് അശ്വിനീജദേവകളെ സ്തുതിക്കുവാനാരംഭിച്ചു. 56
ആദ്യാദ്യബൂചിത്രഭാനുക്കളെൻ വാക്കു-
ചിത്താശംസാസ്ഥാനമനന്തമല്ലൊ
സുവർണ്ണന്മാർ വൃത്തിചൈതന്യർമാന-
രജോഹീനം വിശ്വവിക്ഷേപകന്മാർ. 57
സുവർണ്പക്ഷിപ്പടി കല്പം കഴിപ്പോർ
നാസത്യദസ്രർ സുനസന്മാർ ജയിപ്പൂ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/62&oldid=156944" എന്ന താളിൽനിന്ന് ശേഖരിച്ചത്