താൾ:Bhashabharatham Vol1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സൂര്യാൽ പരം വെള്ളനിലപ്പടങ്ങൾ
കയ്യാൽ വേമം പൂണ്ടു നെയ്യാനിരിപ്പോർ. 58
സുവർണ്ണനാൽ ഗ്രസ്തയാം വർത്തികയെ-
യഴിച്ചിട്ടാരശ്വികൾ സൗഭഗാർത്ഥം
രക്താംഗമാം ഗോകുലം മേച്ചു ചുറ്റും
കാലം കാണ്മൂ തത്സുവൃത്തസ്വഭാവം. 59
മാടോ മുന്നൂറ്റർവ്വതു കൂടിയൊറ്റ-
ക്കിടാവിനെപ്പെറുമതിനേത്താൻ കറപ്പൂ
പലേ തൊഴുത്താം കറയൊന്നല്പതിക്കും
ധർമ്മത്തിനേയശ്വികൾ താൻ കറപ്പോർ. 60
ഒരേ നാഭിക്കെഴുനൂറുണ്ടരങ്ങൾ
പ്രതിസ്ഥാനത്തിരുപതുമുണ്ടുവേറെ
അനേമിയച്ചക്രമേമായ ചുറ്റും
നാസത്യരേ ഐഹികാമു​ഷ്മികത്തിൽ. 61
പന്തീരരം നാഭിയാറെവമൊന്നു-
ണ്ടോകാക്ഷചക്രമൃതമാം ധാരണത്തിൽ
വിശ്വേദേവർക്കതിൽ നില്പാക്കി വാഴും
ദസ്രന്മാരേ വിടൊലാ കേഴുമെന്നെ. 62
വിശ്വാത്മാക്കളശ്വികൾ സോമാമൃതങ്ങൾ
മറയ്ക്കുന്നുണ്ടശ്വികൾ ദാസപത്നി
ബലം ചേരും ഗിരി നീകികീട്ടു ഗോക്കൾ
നടത്തുന്നുണ്ടശ്വികൾ വൃഷ്ടി ശക്ത്യാ. 63
നിർമ്മിക്കുന്നൂ പത്തുദിക്കും ഭവാന്മാർ
തേരോട്ടവും മേൽ സമാനം വിയത്തും
അതിൽ പഴിക്കേ മുനിമാരും നടപ്പൂ
വാനോർ നരന്മാർ ക്ഷിതിയിൽ സഞ്ചരിപ്പൂ. 64
നാനാമട്ടായ് നിങ്ങൽ വർണ്ണങ്ങൾ തീർപ്പൂ
കാണ്മൂ വിശ്വം മുറ്റുമവറ്റിനാലേ
ഭാനുക്കളങ്ങവ പറ്റിച്ചരിപ്പൂ
വാനോർ നരന്മാർ ക്ഷിതിയിൽ സഞ്ചരിപ്പൂ. 65
അവണ്ണമുള്ളശ്വികളെ സ്തുതിപ്പേൻ
ന്ങ്ങൽക്കുള്ളീപ്പുഷ്കരസ്രക്കിനേയും
നാസത്യന്മാരാമൃതന്മാർ ഋതങ്ങ-
ളെന്ന്യേ വാനോരിതു സൃഷ്ടിപ്പതില്ല. 66
വായാൽ ഗർഭം നേരിടുന്നൂ യുവാക്കൾ
ജീവൻപ്പോയിട്ടടിയാൽ പെറ്റിടുന്നൂ
പെറ്റാനലുടൻ തള്ളയെക്കുട്ടി തിന്മൂ
വിട്ടാലുമാ ദസ്രരേ,ഗോക്കലേത്താൻ. 67

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/63&oldid=156955" എന്ന താളിൽനിന്ന് ശേഖരിച്ചത്