താൾ:Bhashabharatham Vol1.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മേച്ചിട്ടു സന്ധ്യക്കു ഗൃഹത്തിലെത്തി ഉപാദ്ദ്യയന്റെ സമീപത്തിൽ ചെന്നു നമസ്ക്കരിച്ചു. 35
ഉപാദ്ദ്യയൻ അവനെ തടിച്ചുകണ്ടിട്ട് "ഉണ്ണീ ഉപമന്യൂ നീ നല്ലവണ്ണം തടിച്ചിരിക്കുന്നുവല്ലോ.എന്തുകൊണ്ടാണുപജീവന" മെന്നു ചോദിച്ചു. 36
അവൻ ഉപാദ്ദ്യയനോട് ഭിക്ഷയേറ്റുപജീവനം കഴിക്കയാണെന്ന് മറുപടിപറഞ്ഞു.അവനോടുപാദ്ദ്യൻ പറഞ്ഞു. 37
ഭിക്ഷകിട്ടിയത് എനിക്ക്കൊണ്ടുവന്നുതരാതെ ഉപയോഗിക്കരുത്. അതു കേട്ടതിനുശേഷം അവൻ ഭിക്ഷയെടുത്ത് ഉപാദ്ദ്യയനു കെണ്ടുപോയി കൊടുത്തു. 38
അഴനോടുപാദ്ദ്യൻ ഭിക്ഷ കിട്ടിയത് മുഴുവൻ വാങ്ങിച്ചു.അവൻഅങ്ങനെ കൽപ്പന പ്രകാരം പകലൊക്കപൈക്കളെ മേച്ചു സന്ധ്യക്കുഗുരുകുലത്തിലെത്തി ഉപാദ്ദ്യയന്റെ മുന്നിൽചെന്നു നമസ്ക്കരിച്ചു. 39
അവൻ മുൻബത്തെ പോലെ തന്നെ തടിച്ചിട്ട് ഉപാദ്ദ്യയൻ ചോദിച്ചു "ഉണ്ണീ ഉപമന്ന്യൂ നിനക്കുകിട്ടിയഭികിഷമുഴുവൻ ഞാൻ വാങ്ങുന്നുണ്ട്.പിന്നെ നീഎന്തുകൊണ്ടാ വൃത്തി കഴിക്കുന്നു". 40
അതുകേട്ടിട്ടവൻ ഉപാദ്ദ്യനോട് പറഞ്ഞു."മുൻമ്പ് കിട്ടുന്ന ഭിക്ഷ മുഴുവൻ ഭഗവാനുകൊണ്ടുവന്നുതന്നിട്ട് രണ്ടാമതും ഞാൻ ഭിക്ഷയേറ്റുകഴിക്കുകയാണ്". അവനോടുപാദ്ദ്യൻ മറുപടി പറഞ്ഞു. 41
"ഇതു മര്യാദയായഗുരുവൃത്തിയല്ല. നീ മറ്റുള്ള ഭിക്ഷോപജീവികളുടെ വൃത്തിക്കുതടസ്സം ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്നനീ ലുബ്ധനാണ്." 42
അവൻ അതങ്ങനെ സമ്മതിച്ചിട്ടു പൈക്കളെ മേയിച്ചു ഉപാദ്ദ്യഗൃഹത്തിലെത്തി അദ്ദേഹത്തിന്റെ മുൻമ്പിൽ ചെന്നു വസിച്ചു. 43
ഉപാദ്ദ്യൻ അങ്ങനെ തന്നെ തടിച്ചുകണ്ടിട്ട് അവനോടുപിന്നെയും ചോദിച്ചു. "ഉണ്ണീ ഉപമന്ന്യുഞാൻനിന്റെ ഭിക്ഷമുഴുവൻ വാങ്ങുന്നുണ്ട്.നീ പിന്നേം ഭിക്ഷയേൽക്കുന്നതുമില്ല.നല്ലവണ്ണം തടിച്ചുമിരിക്കുന്നു.എന്തുകൊണ്ടു പജീവനം കഴിക്കുന്നു?" 44
ഇതുകേട്ടിട്ട്ഉപാദ്ദ്യയനോട് "ഈ പൈക്കളുടെ പാലുകൊണ്ടാണ് ഞാൻ ഉപജീവനം കഴിക്കുന്നതെ"ന്നു പറഞ്ഞു.അവനോടുപാദ്ദ്യൻ "ഇതുനീഉപയോഗിക്കുന്നത് ന്യായമല്ല.ഞാൻ അനുവതിച്ചിട്ടുമില്ല" എന്നു പറഞ്ഞു. 45
അവൻ അതങ്ങനെ സമ്മതിച്ചു്പൈക്കളെ മേച്ച് ഉപാദ്ദ്യന്റെ ഗൃഹത്തിലെത്തി ഗുരുവിന്റെ മുമ്പിൽ ചെന്നു നമസ്ക്കരിച്ചു. 46
അവനെ തടിച്ചുകണ്ടിട്ട് ഉപാദ്ദ്യൻ പിന്നെയും ചോദിച്ചു. "ഉണ്ണീ ഉപമന്യൂ നീ ഭിക്ഷ ഭക്ഷിക്കുന്നില്ല.രണ്ടാമതും ഭിക്ഷയേൽക്കുന്നില്ല.പാൽ കുടിക്കുന്നില്ല.നല്ലവണ്ണം തടിച്ചുമിരിക്കുന്നു.ഇപ്പോൾ എന്തുകൊണ്ടാണുപജീവനം കഴിക്കുന്നത്?" 47

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/61&oldid=156933" എന്ന താളിൽനിന്ന് ശേഖരിച്ചത്