ശ്ലോകമെണ്ണൂറ്റെഴുപതുണ്ടാകവേ സംഖ്യ നോക്കിയാൽ 309
ബ്രഹ്മവാദി മുനിശ്രേഷ്ഠൻ നന്മയോടു കഥിച്ചതായ്.
സൗപ്തികൈഷീകപർവ്വങ്ങളുത്തമങ്ങളിണക്കിയാൽ 310
അതിന്നുമേൽ ചൊല്ലിടാം ഞാൻ സ്ത്രീപർവ്വം ദുഃഖസങ്കടം.
ഉച്ചദുഃഖവ്യസനിയാം പ്രജ്ഞാചക്ഷുസ്സു പാർത്ഥിവൻ 311
കൃഷ്ണൻമുൻപിലണപ്പിച്ച കൃഷ്ണായോമയവിഗ്രഹം
ഭീമദ്വേഷാൽ പുണർന്നിട്ടു ഭീമബുദ്ധ്യാ തകർത്തതും, 312
മതിമാനതിദുഃഖാർത്തൻ ധൃതരാഷ്ടനൃപന്നഹോ!
സംസാരക്കാടു കാണിക്കും മോക്ഷദർശനയുക്തിയാൽ 313
വിദുരൻ വിരവോടാർത്തിക്കാശ്വാസത്തെക്കൊടുത്തുതും,
പിന്നെയെന്തഃപുരത്തോടുമൊന്നിച്ചന്ധനരേശ്വരൻ 314
പടുദുഃഖം കുരുകുലപ്പടക്കളമണഞ്ഞതും,
വീരപത്നികൾ ദുഃഖം മൂത്തോരോന്നു വിലപിച്ചതും 315
ഗാന്ധാരീ ധൃതരാഷ്ട്രന്മാർക്കേന്തും ശോകവിമോഹവും,
തത്ര പോരിൽ പിൻതിരിക്കാതെത്തി ചത്തു കിടപ്പതായ്
ഭർതൃപുത്രഭ്രാതൃവർഗ്ഗം ക്ഷത്രിയസ്ത്രീകൾ കണ്ടതും,
പുത്രപൗത്രവധാലാർത്തിമൂത്ത ഗാന്ധാരിതന്നുടെ 317
ഉഗ്രകോപോദയം കൃഷ്ണൻ തക്കമോടു കെടുത്തതും,
പിന്നെദ്ധീമാൻ ധർമ്മശീലൻ മന്നവൻ വിധിയാംവിധിം 318
മരിച്ച മന്നോർദേഹം സംസ്കരിപ്പിച്ചതുമങ്ങനെ,
തോയത്തിൽ മന്നോർക്കുദക്രിയ ചെയ് വാൻ തുടങ്ങവേ 319
പൃഥതാൻ പെററ കർണ്ണന്റെ കഥാഗുഹ്യം കഥിച്ചതും,
ഇതല്ലോ വ്യാസയോഗീന്ദ്രകൃതിയിങ്കൽ മുറയ്ക്കിഹ. 320
പതിനൊന്നാമതാം പർവ്വമതിശോകവിവർദ്ധനം
സജ്ജനങ്ങൾക്കു വൈക്ലബ്യസങ്കടാശ്രുപ്രവർത്തനം 321
അദ്ധ്യായമിരുപത്തേഴാണിപ്പർവ്വത്തിങ്കലുള്ളതും.
എഴുനൂറ്റെഴുപത്തഞ്ചു ശ്ലോകമാം സംഖ്യ നോക്കിയാൽ 322
ഇതിൽ ഭാരതകർത്താവാം മുനി നിർമ്മിച്ചിരിപ്പതും.
പന്തിരണ്ടാം ശാന്തിപർവ്വം പിന്നെബുദ്ധിവിവർദ്ധനം 323
പിതൃഭ്രാതൃസ്യാലപുത്രമാതുലാദികൾ മാരണാൽ
അതിനിർവ്വിണ്ണനായ് ധർമ്മമതിയാം ധർമ്മനന്ദനൻ 324
ശരതല്പേ ധർമ്മവാദം ശാന്തിപർവ്വത്തിൽ വിസ്തരാൽ,
അതെല്ലാമറിവിച്ഛിക്കും മന്നവർക്കറിയേണ്ടതാം 325
ആപദ്ധർമ്മങ്ങളും കാലഹേതു കണ്ടറിയേണ്ടവ;
താൾ:Bhashabharatham Vol1.pdf/53
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
