താൾ:Bhashabharatham Vol1.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ധൃഷ്ടദ്യുമ്നാദി സകല ദുഷ്ടപാഞ്ചാലമണ്ഡലം
പെട്ടെന്നെല്ലാം മുടിക്കാതെ ചട്ടയൂരുന്നതല്ല ഞാൻ."
എന്നു മന്നവനോടോതിപ്പോന്നു മൂവർ മഹാരഥർ 293

പെടു മസ്തമനത്തുങ്കൽ കൊടുംകാടു കരേറിനാർ;
വലിയോരരയാലിന്റെ മൂലം പറ്റിയിരുന്നുതേ. 294

കാക്കക്കൂട്ടങ്ങളെക്കൂമൻ ലാക്കിൽ കൊൽവതു കാണ്‌കവേ
ഉച്ഛലൻ ക്രോധനാം ദ്രൗണിയച്ഛനനെക്കൊന്നതോർത്തഹോ! 295

സുപ്തപാഞ്ചാലനിധനകൃത്യത്തിന്നങ്ങൊരുങ്ങിനാൻ.
ശിബിരംപുക്കു വാതില്ക്കൽ ദുർദ്ദർശാകൃതി രാക്ഷസൻ 296

ഘോരരൂപൻ കാവലാകുമ്മാറു നില്പതു കണ്ടതേ.
അവനെന്തസ്ത്രമെയ്താലുമവയെല്ലാം വിഴുങ്ങുമേ 297

അവിടെ ദ്രൗണി രുദ്രന്റെ സേവചെയ്തു ധൃതത്ത്വരൻ.
രാവുറങ്ങുന്ന ധൃഷ്ടദ്യുമ്നാദി പാഞ്ചാലവത്സരെ 298

കോപാക്രാന്തൻ ഭൃത്യരോടും ദ്രൗപദീപുത്രരേയുമേ
കൃപഹാർദ്ദീക്യസഹിതൻ കൃപകൂടാതൊടുക്കിനാൻ. 299

കൃഷ്മന്റെ കൗശലാൽ പഞ്ചപാണ്ഡവന്മാർകൾ സാത്യകി
ഇവർ ശേഷിച്ചിതാ മറ്റുള്ളവരൊക്കെ മുടിഞ്ഞുപോയ്. 300

പാഞ്ചാലൗഘമുറങ്ങുമ്പോൾ ദ്രോണപുത്രൻ മുടിച്ചതായ്
ധൃഷ്ടദ്യുമ്നന്റെ സൂതൻ പോയ് പാണ്ഡവന്മാരൊടോതിനാൻ.

പിതൃഭ്രാതൃസുതന്മാർതൻ വധ്യാർത്താ ദ്രുപദാത്മജ
വരപാർശ്വത്തിലുണ്ണാതെയിരുന്നാൾ ശപഥത്തൊടും. 302

ദ്രൗപദീവപനോദ്ദീപ്തകോപനായ് പവനാത്മജൻ
അവൾക്കി‍ഷ്ടം ചെയ്തുകൊൾവാൻ ജവമോടും ഗദാധരൻ 303
  
ഗുരുപുത്രൻ പോയവഴി പൊരുതാൻ പാഞ്ഞു കേറിനാൻ.
പാരം ഭീമഭയാൽ ദൈവപ്രേരിതൻ ദ്രോണനന്ദൻ 304

അപാണ്ഡവായേതി ചൊല്ലിക്കോപാലസ്ത്രമയച്ചുതേ.
അതു വയ്യെന്നോതി കൃഷ്ണ, നതിന്റെ ശമനത്തിനായ് 305

അതേ അസ്ത്രത്തിത്തിലായസ്ത്രമൊതുക്കിത്തീർത്തു ഫൽഗുനൻ
ദ്രൗണിതൻ ദ്രോഹബുദ്ധിക്കു കാണും ദുഷ്ടതകാരണം 306

വ്യാസദ്രൗണികളേന്യോന്യവ്യാസക്തം ശാപമേകിനാർ.
ദ്രൗണി ചൂടും ശിരോരത്നം ത്രാണിയോടു ഹരിച്ചുടൻ 307

പാണ്ഡവന്മാർ ജയംപൂണ്ടു പാഞ്ചാലിക്കു കൊടുത്തുതേ.
ഇതു പത്താമതാം പർവ്വമതത്രേ സൗപ്തികം പരം 308

അദ്ധ്യായം പതിനെട്ടുള്ളീപ്പർവ്വത്തിൽ മുനികല്പിതം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/52&oldid=208212" എന്ന താളിൽനിന്ന് ശേഖരിച്ചത്