താൾ:Bhashabharatham Vol1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘോരം ദുശ്ശാസനൻതന്റെ മാറു കീറി വൃകോദരൻ 274
പോരിൽ സത്യപ്പടി കടുംചോര കോരിക്കുടിച്ചതും,
കർണ്ണനെ ദ്വൈരഥത്തിങ്കൽ ഗാണ്ഡീവി കൊലചെയ്തതും 275
ഇതെട്ടാം പർവ്വമായ് ചൊല്ലുന്നിതു ഭാരതവേദികൾ
അറുപത്തൊൻപതദ്ധ്യായം കർണ്ണപർവ്വത്തിലുണ്ടിഹ 276
നാലായിരത്തിത്തൊള്ളായിരത്തിയർവ്വത്തിനാലുതാൻ
ശ്ലോകങ്ങളീക്കർണ്ണപർവ്വമാകെയെന്നു പ്രസിദ്ധമാം. 277
ഇതിന്നുമേൽ വിചിത്രാർത്ഥമുതിരും ശല്യപർവ്വമാം
വില്ലന്മാർ തീർത്ത സൈന്യത്തിൽ ശല്യർ സേനാനിയായതും
കൗമാരാഖ്യാനവും തത്ര കേമമാമഭിഷേകവും
കഴിഞ്ഞ രഥിയുദ്ധങ്ങളഴിഞ്ഞു പറയുന്നതും 279
എല്ലാക്കുരുപ്രക്ഷയവും ശല്യപർവ്വത്തിലോതുമേ
കല്യനാം ധർമ്മജൻതന്നെ ശല്യരെക്കൊലചെയ്തതും 280
സഹദേവൻ ശകുനിയെസ്സഹസാ യുധി കൊന്നതും
മിക്കതും പട ചത്തല്പം നില്ക്കവെത്താൻ സുയോധനൻ 281
കയത്തിനുള്ളിൽ പോയ് വെള്ളം സ്വയം സ്തംഭിച്ചൊളിച്ചതും,
ലുബ്ധകന്മാർ ഭീമനെക്കണ്ടീ പ്രവൃത്തി കഥിച്ചതും 282
അക്ഷണം ധർമ്മജൻ ചെന്നങ്ങാക്ഷേപിച്ചതു കേൾക്കയാൽ
ചൊടിച്ചീടുകയാൽ പൊന്തിപ്പരം കൗരവ്യനേറ്റതും 283
ഭീമനോടു ഗദായുദ്ധമാ മഹീപതി ചെയ്തതും
യുദ്ധയോഗേ രൗഹിണേയനദ്ധാ തത്ര ഗമിച്ചതും, 284
സരസ്വതിനദീതീർത്ഥവരപുണ്യത ചൊന്നതും
പാരം ഗദായുദ്ധമതിഘോരമായി നടന്നതും, 285
കൈയൂക്കേറും ഭീമസേനൻ ദുര്യോധനനൃപന്നുടെ
തുടയൂക്കുള്ള ഗദകൊണ്ടുടനേ തച്ചൊടിച്ചതും 286
ഇതൊൻപതാം പർവ്വമായുള്ളതത്രേ സാരവത്തമം
അദ്ധ്യായമിതിലമ്പത്തൊമ്പതല്ലോ മുനിസത്തമൻ 287
നാനാഖ്യാനങ്ങളോടൊത്തു താനോരാൽ വിരചിച്ചതും.
മൂവായിരത്തിരുന്നൂറ്റിരുപതു ശ്ലോകമാണിഹ 288
കുരുവംശയശഃപുരം പരത്തും മുനി തീർത്തതും
അതിന്നുമേൽ ഭീഷണമാം സൗപ്തികം പർവ്വമോതിടാം: 289
തുട രണ്ടുമുടഞ്ഞാർത്ത്യാ കിടക്കും കുരുമന്നനെ
പാണ്ഡവന്മാർ പോന്ന ശേഷം ചെന്നു കണ്ടിതു മൂന്നുപേർ 290
കൃപരും കൃതവർമ്മാവുമശ്വത്ഥാമാവുമന്തിയിൽ.
പടത്തട്ടിൽ ചോര ചാടിക്കിടക്കും പാടു കണ്ടുടൻ 291
കടുക്രോധൻ ദ്രൗണി സത്യം കൊടുത്തിതു മഹാരഥൻ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/51&oldid=208131" എന്ന താളിൽനിന്ന് ശേഖരിച്ചത്