താൾ:Bhashabharatham Vol1.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവ നന്നായറിഞ്ഞീടുന്നവൻ സർവ്വജ്‍ഞനായി വരും 326

ചിത്രവിസ്താരബഹുലവൃത്തമാം മോക്ഷധർമ്മവും
പന്തിരണ്ടാം പർവ്വമത്രേ ഹന്ത! വിദ്വജ്ജനപ്രിയം 327

ഇപ്പർവ്വത്തിങ്കലദ്ധ്യായം മുന്നുറുമതിലപ്പുറം
ഇരുപത്തൊൻപതും ചേരുമറിവുള്ള മുനീന്ദ്രരെ! 328

പതിന്നാലായിരം പിന്നെയെഴുന്നുറുമൊരെഴുമേ
ഇരുപത്തഞ്ചുമാണത്രേ ശ്ലോകങ്ങളിതിലുള്ളവ 329

ഇതിന്നു മേലുള്ള പർവ്വമാനുശാസനമുത്തമം:
ഗാംഗേയെനാം ഭീഷ്മർചൊല്ലിദ്ധർമ്മനിശ്ചയമാർന്നവർ 330

സ്വസ്ഥനായിത്തീർന്നിതു കുരുപ്രത്ഥ്വിനാഥൻ യുധിഷ്ഠിരൻ
ധർമ്മാർത്ഥവ്യവഹാരങ്ങൾ നന്മയോടുണ്ടിതിൽ പരം 331

പലമാതിരി ദാനത്തിൻ ഫലയോഗവിചാരവും,
ദാനത്തിന്നർഹതാഭേദം ദാനത്തിൻ വിധിഭേദവും 332

അത്രാചാരസ്തിതികളും സത്യത്തിൽ പരിനിഷ്ഠയും,
ഗോബ്രാഹ്മണർക്കേഴുന്നൊരു മഹാഭാഗ്യവിചാരവും 333

ദേശകാലങ്ങൾക്കു തക്കധർമ്മങ്ങളുടെ മർമ്മവും,
ഇത്തരം ബഹുവൃത്താന്തം വിസ്താരിച്ചനുശാസനം 334

ഭീഷ്മാചാര്യർ യഥാകാലം സ്വർഗ്ഗാരോഹണമാർന്നതും
പതിമ്മൂന്നാമതാം പർവ്വമിതു ധർമ്മാർത്ഥബോധകം. 335

അദ്ധ്യായം നൂറ്റിനാല്പത്താറത്രേ കല്പിതമിങ്ങിതിൽ;
എണ്ണായിരം ശ്ലോകമാണു കണക്കായിഹ ചൊന്നതും. 336

ആശ്വമേധികമാം പർവ്വം പതിന്നാലാമതായ്‌ വരും
ആസ്സംവർത്തമരുത്തീയമാഖ്യാനമതിലുത്തമം. 337

സ്വർണ്ണഭണ്ഡാരാപ്തിയുമാപ്പരീക്ഷിത്തു ജനിച്ചതും.
ദ്രൗണ്യസ്ത്രദഗ്ദ്ധനവനു കണ്ണൻ ജീവൻ കൊടുത്തതും, 338

അർജ്ജുനൻ പിൻതുണയ്ക്കുമ്മാറാശ്വമേധാശ്വമുക്തിയും
അങ്ങുമിങ്ങും ശൂരനൃപർ സംഗരംചെയ്തുവെന്നതും, 339

ആത്മജായിത ചിത്രാംഗദാത്മജൻ ബഭ്രു വാഹനൻ
പോരിലർജ്ജുനനെക്കൊന്നു പാരം ജീവൻ കൊടുത്തതും, 340

മഹനീയാശ്വമേധത്തിൽ നകുലാഖ്യാനമെന്നതും
ഇതാശ്വമേധികം പർവ്വം നിതാന്തത്ഭുതമുത്തമം. 341

അദ്ധ്യായമുണ്ടീപ്പർവ്വത്തിൽ കേവലം നൂററിമ്മൂന്നുതാൻ.
മൂവായിരത്തിമുന്നൂറും പിന്നീടിരുപതും പരം 342

ശ്ലോകങ്ങളിതിലൊപ്പിച്ചിട്ടുണ്ടു തത്ത്വജ്ഞനാം മുനി.
പതിനഞ്ചാമതാം പർവ്വം പിന്നെയാശ്രമവാസമാം 343

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/54&oldid=208959" എന്ന താളിൽനിന്ന് ശേഖരിച്ചത്