താൾ:Bhashabharatham Vol1.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാരദൻ പാർത്ഥനെയുടൻ നേരെ ചെന്നു തടഞ്ഞതും
ഗന്ധമാദനശൈലം വിട്ടവർ താഴോട്ടു പോന്നതും. 187

മലയ്ക്കൊക്കും പെരുമ്പാമ്പു ബലവാൻ ഭീമസേനനെ
മലങ്കൊടുംകാട്ടിൽ വെച്ചു ബലമോടേ പിടിച്ചതും, 188

ചോദ്യങ്ങൾക്കുത്തരം ചൊല്ലിദ്ധർമ്മജൻ വിടുവിച്ചതും,
അമ്മഹാത്മാക്കൾ പിന്നെയും കാമ്യകത്തേക്കു പോയതും 189

തത്ര പാർത്തുവരും കുന്തീപുത്രരെക്കണ്ടുക്കൊള്ളുവാൻ
ദേവൻ ഭക്തപ്രിയൻ വാസുദേവനങ്ങോട്ടു വന്നതും, 190

മാർക്കേണ്ഢയസമസ്യയ്ക്കുള്ളപാഖ്യാനങ്ങളൊക്കെയും
അതിലത്രേ വൈന്യപൃഥുചരിതം മുനി ചൊന്നതും, 91

സരസ്വതീതാർക്ഷ്യമുനിവരസംവാദമെന്നതും
മത്സ്യോപാഖ്യാനമെന്നുള്ളൊരാ സൽക്കഥയുരച്ചതും, 192

മാർക്കേണ്ഢേയസമസ്യാഖ്യം ശ്ലാക്യമാകും പുരാണമാം
ഐന്ദ്രദ്യുമ്നമുപാഖ്യാനം ധൗന്ധുമാരുമതിൽ പരം, 193

പതിവ്രതാഖ്യാനമതിൻവണ്ണമാംഗിരസാഖ്യവും
ദ്രൗപദീസത്യഭാമസംവാദവും പുനരങ്ങെനെ, 194

പിന്നെ ദ്വൈതവനത്തേക്കുതന്നെ പാണ്ഡവർ പോന്നതും
ഘോഷയാത്രയുമാദ്ദുര്യോധനഗന്ധർവ്വബന്ധവും, 195

അവനെക്കൊണ്ടുപോകുമ്പോളർജ്ജുനൻ വിടുവിച്ചതും
അവിടെദ്ധർമ്മജൻ കണ്ട മൃഗസ്വപ്നംനിമിത്തമായ് 196

വീണ്ടുമേ കാമ്യകവനം പാണ്ഡുനന്ദനൻ പുക്കതും,
വ്രീഹിദ്രൗണികമാഖ്യാനം മഹിതം വിസ്തരിച്ചതും, 197

ദുർവ്വാസാവാം മുനീന്ദ്രന്റെ ദിവ്യോപാഖ്യാനമായതും,
ജയദ്രഥൻ ദ്രൗപദിയെയാശ്രമാൽതാൻ ഹരിച്ചതും, 198

പവനോഗ്രജവൻ ഭീമനവനെപ്പിൻതുടർന്നതും,
അക്കൂററൻതാൻ പഞ്ചശിഖനാക്കീട്ടവനെ വിട്ടതും 199

രാമായണാഖ്യോപാഖ്യാനം സാമാന്യം വിസ്തരിച്ചതും,
അതിലല്ലോ രാവണനെസ്സീതാപതി വധിച്ചതും 200

പിന്നെസ്സാവിത്ര്യുപാഖ്യാനമെന്ന സൽക്കഥ ചൊന്നതും,
കർണ്ണനിന്ദ്രനു വേണ്ടീട്ടു കുണ്ഡലം കൈവെടിഞ്ഞതും 201

നന്ദിച്ചിന്ദ്രനൊരാളെക്കൊല്ലുന്ന വേലു കൊടുത്തതും,
ആരണേയമതിൽ ധർമ്മൻ പുത്രനായ് നന്മ ചൊന്നതും 202

വരം വാങ്ങിപ്പാണ്ഡവന്മാർ പടിഞ്ഞാട്ടു ഗമിച്ചതും,
ഇതാണാരണ്യകം മൂന്നാമതാകും പർവ്വമുത്തമം 203

ഇരുനൂററുപത്തൊൻപതാദ്ധ്യായമതിലുണ്ടഹോ!
പതിനോരായിരം പിന്നെയറുനൂറുമതിൽ പരം 204

ശരിക്കറുപതും പിന്നെ നാലും ശ്ലോകങ്ങളുണ്ടതിൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/46&oldid=206678" എന്ന താളിൽനിന്ന് ശേഖരിച്ചത്