താൾ:Bhashabharatham Vol1.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുകന്യാഖ്യാനവുമതിലത്രേ ച്യവനഭാർഗ്ഗവൻ 169

ശര്യാതിയജ്ഞേശ്വികൾക്കു സോമപത്വം കൊടുത്തതും,
അവരന്നാ മാമുനിക്കു യൗവനം നല്കിയെന്നതും 170

മാന്ധാതാവെന്ന നൃപതീന്ദ്രൻ ചരിതമായതും,
ജന്തൂപാഖ്യാനവുമതിലത്രേ സോമകമന്നവൻ 171

പുത്രനെത്തീയിൽ ഹോമിച്ചു ശതപുത്രത്വമാർന്നതും,
പിന്നെശ്ശ്യേനകപോതീയമെന്നുപാഖ്യാനമുള്ളതും 172

അതിലിന്ദ്രാഗ്നിധർമ്മന്മാർ ശിബിയെത്താനറിഞ്ഞതും,
അഷ്ടാവക്രീയവുമതിലത്രേ ശ്രീജീനകാദ്ധ്വരേ 73

അഷ്ടാവക്രമഹർഷിക്കും ബന്ദിക്കും വാദമാർന്നതും,

വരുണാത്മജനായ് നൈയായികനാ മാമുനീശ്വരൻ 174
വാദിച്ചവാറഹോ!ബന്ദിയതിൽവെച്ചാണു തോററതും,
ജയിച്ചാഴിയിൽനിന്നിട്ടച്ഛനെയാ മുനി വീണ്ടതും 175

യവക്രീതാഖ്യാനവുമാ രൈഭ്യോപാഖ്യാനമെന്നതും,
ഗന്ധമാദനയാനം പാർത്തതും നാരായണാശ്രമേ 176

പാഞ്ചാലീവാക്കിനാൽ ഭീമൻ ഗന്ധമാദനമേറവേ
കദളീവനമദ്ധ്യത്തിലതിശക്തൻ മരുൽസുതൻ 177

ശ്രീഹനുമാൻ വാഴുവതു വഴിയിൽത്തന്നെ കണ്ടതും,
അഥ സൗഗന്ധികത്തിന്നായ് പൊയ്കയൊന്നിട്ടുലച്ചതും 178

അതിൽവെച്ചിട്ടുടൻ പിന്നെ മണിമാൻ മുതലായഹോ!
യക്ഷ രക്ഷോഗണത്തോടൊത്തക്ഷണം പോരടിച്ചതും, 179

ജടാസുരനെയാബ്‌ഭീമൻ ഹഠാൽ പോരിൽമുടിച്ചതും
വൃഷപർവ്വനൃപർഷീന്ദ്രപാർശ്വേ പാണ്ഡവർ ചെന്നതും, 180

ആർഷ്ടിഷേണാശ്രമമകംപുക്കതും തത്ര വാണതും
പാഞ്ചാലി ഭീമനെപ്പാരം പ്രോത്സാഹിപ്പിച്ചുവെന്നതും, 181

മണിമന്മുഖമാം യക്ഷഗണമായ്പോർ നടന്നതും
കൈലാസപർവ്വതം കേറിപ്പിന്നെയായവർ ചെന്നതും, 82

പാണ്ഡവന്മാർ വൈശ്രവൺതന്നെയൻപോടു കണ്ടതും
അവിടെപ്‌ഫൽഗുനൻ ഭ്രാതൃജനത്തോടൊത്തു ചേർന്നതും, 183

ദിവ്യാസ്ത്രം തന്ന ശക്രാർത്ഥം ഹിരണ്യപുരി പുക്കഹോ!
നിവാതകവചന്മാരോടർജ്ജുനൻതന്റെ യുദ്ധവും, 184

കാലേ ദുർദ്ദാന്തപൗലോമകാലകേയാതി ദൈത്യരായ്
കിരീടിയാം സവ്യസാചി ഘോരമായ് ചെയ്ത യുദ്ധവും, 185

അവർതൻ വധവും പാർത്ഥനണ്ണനോടറിയിച്ചതും
ധർമ്മരാജന്നു ദിവ്യാസ്ത്രം കാട്ടാൻ പാർത്ഥൻ മുതിർന്നതും. 186

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/45&oldid=206621" എന്ന താളിൽനിന്ന് ശേഖരിച്ചത്