താൾ:Bhashabharatham Vol1.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> അതിന്റെ ശേഷം വൈരാടപർവ്വം കേൾക്ക സവിസ്തരം: 205

വിരാടനഗരം പുക്കു ചുടുകാട്ടിൽ ശമീദ്രുമം കണ്ടതിന്മേലായുധങ്ങൾ കൊണ്ടുവച്ചതാ പാണ്ടവർ 206

നഗരം പൂക്കൊള്വിലായവിടെപ്പാർത്തുവന്നതും, കാമംകൊണ്ടു മനംകെട്ട ദുഷ്ടകീചകവീരനെ 207

പാഞ്ചാലീപ്രാർത്ഥനാമൂലം ഭീമസേനൻ വധിച്ചതും, പാണ്ടുനന്ദനരെത്തേടിക്കണ്ടുപോരാൻ സുയോധനൻ 208

എല്ലാടവും ബുദ്ധിയേറും നല്ല ചാരരെ വിട്ടതും, യോഗ്യരാം പാണ്ടവകഥ കേൾക്കാതയവർ പോന്നതും 209

ത്രിഗർത്തന്മാർ വിരാടന്റെ ഗോഗ്രഹം മുന്പു ചെയ്തതും, അതിൽ ഘോരൻ വിരാടൻ ചെന്നാ ത്രിഗർത്തരോടേറ്റതും 210

അവരായവനെബ്ബന്ധിച്ചപ്പോൾ ഭീമൻ വിടുർത്തതും, വിരാടഗോധനം പാണ്ഢവരാശു വിടുവിച്ചതും 211

കരുക്കൾതൻ ഗോധനത്തെപരം വീണ്ടും ഹരിച്ചതും, അവിടെപ്പാർത്ഥനവരെയെവരെയും ജയിച്ചതും 212

കിരീടി ഗോധനം പിന്നെത്തിരികെക്കൊണ്ടുപോന്നതും, സുഭദ്രാസുതനാം വീരനഭിമന്യുവിനായുടൻ 213

മാത്സ്യനുത്തരയെപ്പാർത്ഥന്നായ് സ്‌നുഷാർത്ഥം കൊടുത്തതും, ഇതു നാലാമത്തതല്ലോ വൈരാടം പർവ്വതമുത്തമം 214

ഇതിങ്കിലറുപത്തേഴുണ്ടദ്ധ്യായം മുനികല്പിതം. പരം ശ്ലോകക്കണക്കും ഞാൻഡ പറയാം കേട്ടുകൊള്ലുവിൻ 215

രണ്ടായിരത്തൻപതുതാനുണ്ടാം ശ്ലോകങ്ങൾ കേവലം വേദവിത്താം മുനിവരനനോതിയീപർവ്വത്തിൽ. 16

അഞ്ചാമതുള്ളോരുദ്യോഗപർവ്വം കേട്ടാലുമിന്നിമേൽ: ഉപപ്ലാവ്യേ പാണ്ഢവന്മാർ നിവേശം ചെയ്തിരിക്കവേ 217

ജയാശയാൽ കൃഷ്ണപാർശ്വം പോയാർ ഫണികപിദ്ധ്വജർ, “അങ്ങുന്നീസ്സമരേ സാഹ്യം ഞങ്ങക്കൻപോടു ചെയ്യണം" എന്നു രണ്ടാളുമർത്ഥിക്കേ ചൊന്നാൻ കൃഷ്ണൻ മഹാമതി.

കൃഷ‌്ണൻ പറഞ്ഞു യുദ്ധം ചെയ്യാതൊരു വെറുംമന്ത്രീ ഞാൻ പിന്നെ വീരരേ! ഒരൗക്ഷഹിണി മേ സൈന്യമാർക്കേതാണു തരേണ്ടു ഞാൻ? 219

സൂതൻ പറഞ്ഞു വരിച്ചു മന്ദൻ ദുർബ്ബുദ്ധി പെരുംപട സുയോധനൻ പൊരുതാമന്ത്രീ ഹരിയേ വരിച്ചിതു ധനജ്ഞയൻ. 220

മദ്രരാജൻ പാണ്ഢവന്മാർക്കായ് സുണപ്പാൻ വരുംവിധൗ വഴിക്കു നാനോപഹാരം വഴി വഞ്ചിച്ചു കൗരവൻ. 221

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/47&oldid=156817" എന്ന താളിൽനിന്ന് ശേഖരിച്ചത്