Jump to content

താൾ:Bhashabharatham Vol1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൃതരാഷ്ട്രൻ വിദുരനെപ്പാണ്ഡവാന്ത1മയച്ചതും, 117

വിദുരൻ ചെന്നതും പിന്നെക്കണ്ണനെക്കണ്ടുവെന്നതും
പാർത്തതും ഖാണ്ഡവപ്രസ്ഥേ പാതി രാജ്യം കൊടുത്തതും, 118

നാരദോക്ത്യാ ദ്രൗപദിയെക്കുറിച്ചു നില വെച്ചതും2
സുന്ദോപസുന്ദോപാഖ്യാനമെന്നുള്ള കഥ ചൊന്നതും, 119

പിന്നെ ദ്രൗപദിയോടൊത്തു നന്ദിക്കും ധർമ്മപുത്രനെ
അടുത്തുകണ്ടർജ്ജുൻ വില്ലെടുത്തും വിപ്രകാരണാൽ, 120

ഉടൻഗൃഹം പുക്കു ദുഃഖം കെടുത്തു ദൃഢനിശ്ചയൻ
സ്വനിശ്ചയം കാത്തു തീർ‌ത്ഥവനയാത്രയ്ക്കു പോയതും, 121

ഉലൂപിയെത്തീർത്ഥയാത്രാകാലത്തുപഗമിച്ചതും
പുണ്യതീർത്ഥം ചുറ്റിയതും ബഭ്രുവാഹൻ ജനിച്ചതും, 122

വിപ്രശാപാൽ നക്രമായുള്ളപ്സരസ്ത്രീകളൈവരെ
പഞ്ചാപ്സരസ്ഥലാൽ കേറ്റിവിട്ടു മോക്ഷം കൊടുത്തതും 123'

ജിഷ്ണു പിന്നെ പ്രഭാസത്തിൽ കൃഷ്ണനോടൊത്തുചേർന്നതും,
ശുഭദ്വാരകയിൽ ചെന്നു സുഭദ്രയെ മനോഭ്രമാൽ 124

കണ്ണന്റെ സമ്മതത്തോടും തിണ്ണം പാർത്ഥൻ ഹരിച്ചതും,
സ്ത്രീജനത്തോടുമൊന്നിച്ചു മാധവൻ‌ വന്നതിൽ പരം 125

സുഭദ്രയിൽ മഹാവീരനഭിമന്യു ജനിച്ചതും
പാഞ്ചാലീനന്ദനന്മാരങ്ങഞ്ചുപേരുളവായതും, 126

കൃഷ്ണാർജ്ജുനന്മാർ യമുനാതടം പുക്കു രമിക്കവേ
ചക്രചാപാപ്തി8 യും പിന്നെയാക്ഖണ്ഡവമെരിച്ചതും, 127

മയനും നാഗവും ഘോരത്തീയിൽനിന്നിട്ടൊഴിഞ്ഞതും
മന്ദപാലമഹർഷിക്കു ശാർങ്ഗീപുത്രർ ജനിച്ചതും, 128

ഇതൊക്കെയാദിപർവ്വത്തിൽ ചൊല്ലീട്ടുണ്ടതിവിസ്തരം
ഇരുനൂറ്റിരുപത്തേഴുണ്ടദ്ധ്യായമിതിലിങ്ങനെ. 129

പരമർഷിപ്രവരനാം വേദവ്യാസൻ ചമച്ചതായ്
ശ്ലോകങ്ങളെണ്ണായിരവുമെണ്ണൂറും പുനരാവിധം 130

എണ്പത്തിനാലും ചൊല്ലീട്ടുണ്ടാ മഹാത്മാവു മാമുനി.
രണ്ടാമത്തെസ്സഭാപർവം ബഹുവൃത്താന്തമോതിടാം 131

പാണ്ഡവർക്കായ് സഭാക്ണുപ്തി4പിന്നെക്കിങ്കരദർശനം,
ലോകപാലസഭാഖ്യാനമാകെ ശ്രീനാരദോദിതം 132

രാജസൂയമഹാരംഭം ജരാസന്ധന്റെ നിഗ്രഹം,
ഗിരിവ്രജേ രുദ്ധഭൂപനിരതൻ കൃഷ്ണമോക്ഷഷണം 133

അതിൻവണ്ണം പാണ്ഡവന്മാർ ചെയ്ത ദിഗ്വിജയക്രമം,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/42&oldid=206009" എന്ന താളിൽനിന്ന് ശേഖരിച്ചത്