താൾ:Bhashabharatham Vol1.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതും വരബലാൽ വ്യാസസുതനാംവിധമായതും 100

ധൃതരാഷ്ട്രൻ പാണ്ഡു പാണ്ഡുസുതരെന്നിവർജന്മവും,
വാരണാവതയാത്രയ്ക്കു ദുര്യോധനകുമന്ത്രവും 101

ചതിയായ് പാണ്ഡവന്മാരെദ്ധൃതരാഷ്ട്രനയച്ചതും,
പോകുംവഴിക്കും വിദുരൻ ധർമ്മപുത്ര‌ന്നു കേവലം 102

മ്ലേച്ഛഭാഷയിലായിട്ടു ഹിതം ചൊല്ലിക്കൊടുത്തതും,
വിദുരൻതൻ വാക്കുമൂലം തുരങ്കം പണിചെയ്തതും 103

അഞ്ചുമക്കളൊടും വന്ന നിഷാദാംഗനതന്നെയും
പുരോചനെയും ചുട്ടങ്ങരക്കില്ലമെരിച്ചതും, 104

ഹിഡിംബയെക്കൊടുംകാട്ടിൽ പാണ്ഡവന്മാരു കണ്ടതും
ഹിഡിംബനെബ് ഭീമസേനനവിടെത്തച്ചുകൊന്നതും, 105

ഉടനായവിടെത്തന്നെ ഘടോൽക്കചനുദിച്ചതും,
മഹാതപസ്വിയാം വേദവ്യാസനെത്തത്ര കണ്ടതും 106

തദുക്തിയാലോകചക്രയതിങ്കൽ ബ്രാഹ്മണാലയേ
വെളിവായാരുമറിയാതൊളിച്ചവർ വസിച്ചതും, 107

ബകനെക്കൊന്നതും നാട്ടാരാകെയത്ഭുതമാർന്നതും
പാഞ്ചാലീജന്മവും ധൃഷ്ടദ്യുമ്നൻ തന്നുടെ ജന്മവും, 108

ബ്രാഹ്മണൻചൊല്ലിനാൻ കേട്ടും വ്യാസപ്രേരണകൊണ്ടവർ
ദ്രൗപദീകാമുകന്മാരായ് സ്വയംവരദിദൃക്ഷയാൽ1 109

കൗതുകംപൂണ്ടു പാഞ്ചാലരാജ്യത്തേക്കു ഗമിച്ചതും,
അംഗാരവർണ്ണനേ വെന്നു ഗംഗാതീരത്തിലർജ്ജൂനൻ 110

സഖ്യം കൈക്കൊണ്ടിണങ്ങീടുമഗ്ഗന്ധർവ്വന്റെ വാക്കിനാൽ
താപത്യം പിന്നെ വാസിഷ്ഠമൗർവ്വമീക്കഥ കേട്ടതും, 111

തൻ ജ്യേഷ്ഠാനുജരൊന്നിച്ചു പാഞ്ചാലപുരി പുക്കതും
മുഖ്യപാഞ്ചാലനഗരേ ലാക്കിറുത്തിട്ടു ഫൽഗുനൻ 112

പൃഥ്വീശർ കാണ്കെ ദ്രുപദപുത്രിയേ നേടിയെന്നതും,
ഭീമാർജ്ജുനൻമാർ കോപിച്ചേറ്റാ മാന്യനൃപരേയുമേ 113

ശല്യകർണ്ണന്മാരെയുംതാൻ മല്ലടിച്ചു ജയിച്ചതും,
അവർക്കുള്ളത്ഭുതാമേയകൈവീര്യം2കാണ്കകാരണം 114

പാണ്ഡവന്മാരെന്നുറച്ചിട്ടണ്ണനും കണ്ണനും രസാൽ
കലാലശാല3യിൽ കൂടിക്കാഴ്ചക്കായിട്ടു ചെന്നതും, 115

അഞ്ചാൾക്കും പത്നിയൊന്നാക്കാൻ പാഞ്ചാലൻ ശങ്കപൂണ്ടതും
പഞ്ചേന്ദ്രാപാഖ്യനമപ്പോളഞ്ചാതേ മുനി ചൊന്നതും, 116

ദേവകല്പം ദ്രൗപദിയെയേവം വേളികഴിച്ചതും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/41&oldid=205992" എന്ന താളിൽനിന്ന് ശേഖരിച്ചത്