കാഴ്ചദ്രവ്യത്തൊടും യജ്ഞേ പൃത്ഥ്വീശരുടെയാഗമം 134
രാജസൂയാർഗ്ഘവാദത്തിൽ ശിശുപാലന്റെ നിഗ്രഹം,
ഐശ്വര്യമദ്ധ്വരേ കണ്ടു സാശ്ചര്യാമർഷസങ്കടം1 ` 135
ദുര്യോധനനുഴന്നപ്പോൾ ഭീമഹാസം സഭാന്തരേ,
അതിലായാൾ മന്യുപൂണ്ടു ചെയ്തൊരാ ദ്യൂതകല്പനം2 136
അതിൽ ശകുനി പറ്റിച്ച യുധിഷ്ഠിരപരാജയം,
അതിൽ ദ്യൂതാബ്ധിയിൽ താണു പതിച്ചുഴലുമപ്പൊഴേ 137
സ്നുഷയാകും ദ്രൗപദിയെ ധൃതരാഷ്ട്രൻ മഹാമതി
കയറ്റിയപ്പോൾ മാറ്റാരും കയറിക്കണ്ടു വീണ്ടുമേ, 138
ദുര്യോധനൻ പാണ്ഡവരെച്ചൂതിനായി വിളിച്ചതും,
തോല്പ്പിച്ചുവനവാസത്തിനപ്പോൾത്തന്നെയയച്ചതും, 139
ഇതൊക്കെയും സഭാപർവ്വമതിലോതി മഹാമുനി
ശ്ലോകങ്ങൾ രണ്ടായിരവുമഞ്ഞൂറും പുനരങ്ങനെ 140
പതിനൊന്നും ചമച്ചിട്ടുണ്ടീപ്പർവ്വത്തിൽ ദ്വിജേന്ദ്രരേ!
അദ്ധ്യായമെഴുപത്തെട്ടുമാത്രമാണതിലുള്ളതും. 141
ഇതിന്നു ശേഷമേ മൂന്നാമതാരണ്യകപർവ്വമാം
വനവാസത്തിനായ് പാണ്ഡുതനയശ്രേഷ്ഠർ പോയതിൽ 142
ധീരൻ ധർമ്മാത്മജനെയൊപ്പൗരന്മാർ പിൻതുടർന്നതും,
പിന്നെ ബ്രാഹ്മണരക്ഷയ്ക്കയന്നൗഷധികൾ കിട്ടുവാൻ 143
യോഗ്യനാം പാണ്ഡവൻ സാക്ഷാലർക്കനെസ്സേവചെയ്തതും,
ധൗമ്യോപദേശമട്ടർക്കപ്രസാദാലന്നമൊത്തതും 144
ഹിതമോതും വിദുരരൈദ്ധൃതരാഷ്ട്രൻ വെടിഞ്ഞതും,
വെടിഞ്ഞപ്പോൾ പാണ്ഡവരുള്ളിടത്തവനണഞ്ഞതും 145
ധൃതരാഷ്ട്രാജ്ഞയാൽ വീണ്ടും വിദുരൻ സാധു പോന്നതും,
കർണ്ണപ്രോത്സാഹനംമൂലം പിന്നെദ്ദുഷ്ടൻ സൂയോധനൻ 146
പാണ്ഡവന്മാർ കാടു വഴ്കെച്ചെന്നു കൊൽവാൻ മുതിർന്നതും,
അവന്റെ ദുർവ്വിചാരം കണ്ടവിടെ വ്യാസർ ചെന്നതും, 147
നിര്യാണരോധന3മതും സുരഭ്യാഖാനമെന്നതും,
മൈത്രേയൻ വന്നതും രാജാനുശാസനമുരച്ചതും 148
മന്നൻ ദുര്യോധനനെയാ മാന്യൻ മുനി ശപിച്ചതും,
കിർമ്മീരനെ രണേ ഭീമൻ കൊന്ന വൃത്തം കഥിച്ചതും 149
വൃഷ്ണി പാഞ്ചാലവീരൗഘം പാണ്ഡവാന്തത്തിൽ വന്നതും,
കള്ളച്ചൂതാലെ ശകുനിക്കള്ളൻ പാർത്ഥരെ വെന്നതിൽ 150
ചൊടിക്കും കൃഷ്ണനെജ്ജിഷ്ണു4വുടൻ സാന്ത്വപ്പെടുത്തതും,
താൾ:Bhashabharatham Vol1.pdf/43
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
