താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
23

മുനിപുംഗവന്മാർ അത്യന്തം ആൎത്തരായി തീൎന്നിട്ടുണ്ടു്. അവർ എന്നെ ശരണം പ്രാപിച്ചിരിക്കുന്നു. ഹെ! മിഥിലാത്മജെ! ഫലമൂലങ്ങൾ ഭക്ഷിച്ചു ധൎമ്മനിഷ്ഠയോടെ തപോവനത്തിൽ വസിച്ചുപോരുന്ന ആ മുനിപുംഗവന്മാൎക്കു് രാക്ഷസഭയംനിമിത്തം ഒട്ടും സുഖം ലഭിക്കുന്നില്ല. ക്രൂരകൎമ്മാക്കളായ രാക്ഷസന്മാർ സദാ അവരെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൃഢവ്രതരായ അവർ അതാതുകാലം അനുഷ്ടിച്ചുപോരുന്ന ഓരൊ നിയമങ്ങളെയും നരമാസോപജീവികളായ ആ ഭീമരക്ഷസ്സുകൾ ചെന്നു മുടക്കുന്നു. ഭക്ഷണാൎത്ഥം അവർ അവരെ ഹിംസിക്കയും ചെയ്യുന്നു. രാക്ഷസന്മാരാൽ ഇങ്ങിനെ മൎദ്ദിക്കപ്പെട്ടുപോരുന്ന ആ ദ്വിജോത്തമന്മാർ "ഞങ്ങളെ അനുഗ്രഹിക്കേണ"മെന്നു പറഞ്ഞു് എന്നെ അഭയംപ്രാപിച്ചിരിക്കുന്നു. ഇതിന്നുത്തരമായി ഞാൻ അവരുടെ കാൽക്കൽ വീണുകുമ്പിട്ടു് അവരോടിങ്ങിനെ വചിക്കുകയും ഉണ്ടായി. "ഹെ! മുനിവൎയ്യരെ! എന്നിൽ പ്രസാദിക്കുവിൻ. വിപ്രപുംഗവരായ നിങ്ങളെ വന്നു കാണേണ്ടുന്നവനാണു് ഞാൻ. നിങ്ങൾ ഇങ്ങോട്ടു പോന്നുവല്ലൊ. ഇതെന്നെ എത്രയും ലജ്ജിപ്പിക്കുന്നു. ഭവാന്മാൎക്കു ഞാൻ ചെയ്യേണ്ടതെന്ത്?" എന്റെ വാക്യങ്ങൾ കേട്ടു് ദ്വിജോത്തമന്മാർ "ഹെ! രാമ! ദണ്ഡകാരണ്യത്തിൽ വസിക്കുന്ന കാമരൂപികളായ രാക്ഷസന്മാർനിമിത്തം ഞങ്ങൾ അത്യന്തം ആൎത്തരായി ഭവിച്ചിരിക്കുന്നു. അങ്ങുന്നു ഞങ്ങളെ പരിപാലിക്കുക. ഹെ! അനഘ! ഹോമകാലത്തും പൎവ്വകാലത്തും എന്നു മാത്രമല്ല്ല എല്ലായ്പോഴും പിശിതാശനന്മാരും ദുൎദ്ധൎഷരുമായ ഈ രാക്ഷസൻ വന്നു ഞങ്ങളെ പീഢിപ്പിക്കുന്നു. രാക്ഷസന്മരാൽ ധൎഷണം ചെയ്യപ്പെട്ടു നന്നെ കഷ്ടപ്പെടുന്ന ഈ തപസ്വികൾക്കു ഭവാൻ തന്നെയാണു് പരമമായ ഗതി. ഹെ! രാഘവ! തപഃപ്രഭാവംകൊണ്ടു് ഈ രക്ഷസ്സുകളെ മുടിപ്പാൻ ഞങ്ങൾക്കു ശക്തിയുണ്ടു്. എന്നാൽ ചിരാൎജ്ജിതമായ ഈ തപഃപ്രഭാവത്തെ ഖണ്ഡിക്കേണ്ടുന്ന മടി കൊണ്ടുമാത്രം ഞങ്ങൾ അതുചെയ്യുന്നില്ല. തപസ്സു ചെയ്യുന്നതുതന്നെ ദുഷ്കരം. അതിലും ബഹുവിധം വിഘ്നങ്ങൾ. ഇതെല്ലാം ഓൎത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/28&oldid=203106" എന്ന താളിൽനിന്ന് ശേഖരിച്ചത്