താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
24

ട്ടാണു് ഞങ്ങൾ ഈ രക്ഷസ്സുകളെ ശപിക്കാത്തതു്. അതിനാൽ ഹെ! രാമ! അങ്ങുന്നു ലക്ഷ്മണനോടുംകൂടെ ദണ്ഡകാരണ്യവാസികളായ ഈ നക്തഞ്ചരരിൽനിന്നു ഞങ്ങളെപ്പാലിക്ക. ഈ വനത്തിൽ ഞങ്ങൾക്കാശ്രയം അങ്ങുന്നു മാത്രമാണു്." മുനിമാരുടെ ഈ വാക്കുകൾ കേട്ടു് ഹ! ജനകജെ! "ഏതുവിധവും നിങ്ങളെ രക്ഷിക്കുന്നെണ്ടെ"ന്നു ഞാൻ ദണ്ഡകവനവാസികളായ അവരോടു് ഉറപ്പായി പറയുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കെ പ്രതിജ്ഞയെ വിസ്മരിച്ചു് മുനിമാരോടു് അന്യഥാ വൎത്തിപ്പാൻ ഞാൻ ശക്തനല്ല. എനിക്കെത്രയും പഥ്യമായതു് സത്യമാണു്. ഹ! സീതെ! വേണമെങ്കിൽ പ്രാണനെ ത്യജിക്കാം. നിന്നെയാകട്ടെ ലക്ഷ്മണനെയാകട്ടെ ഉപേക്ഷിപ്പാനും എനിക്ക് മടിയില്ല. ചെയ്ത പ്രതിജ്ഞയെ ഞാൻ ഒരിക്കലും ഖണ്ഡിക്കയില്ല. വിശേഷിച്ചും ഇതു് ദ്വിജശ്രേഷ്ഠരോടു് ചെയ്തിട്ടുള്ള പ്രതിജ്ഞയുമാണല്ലൊ. പ്രതിജ്ഞചെയ്തിട്ടില്ലെങ്കിൽക്കൂടിയും മുനിരക്ഷണം അവശ്യം ചെയ്യേണ്ടതാണു്. പിന്നെ പ്രതിജ്ഞയും കൂടിയായാലൊ. ഹെ! അനഘെ! എന്നോടുള്ള സ്നേഹസൌഹാൎദ്ദങ്ങൾകൊണ്ടു നീ ഇത്രയും പറഞ്ഞതാണു്. അതിൽ ഞാൻ ഏറ്റവും സന്തോഷിക്കയും ചെയ്യുന്നു. അനിഷ്ടരെ ശാസിക്കുമാറുമില്ലല്ലൊ. ഹാ! സീതെ! നിന്റെ ഈ ഹൃദ്യവചനങ്ങൾ നിനക്കും നിന്റെ കുലത്തിന്നും യോജിച്ചവ തന്നെ. പ്രാണനെക്കാൾ പ്രിയതരയായ നീ എനിക്കു സമാനയായ ധൎമ്മചാരിണി തന്നെ നിശ്ചയം." മഹാത്മാവും ധനുൎദ്ധരനുമായ ശ്രീരാഘവൻ ഇപ്രകാരം പറഞ്ഞു മിഥിലേശപുത്രിയായ സീതയോടും ലക്ഷ്മണനോടുംകൂടെ രമ്യതപോവനങ്ങൾ ആരാഞ്ഞു പുറാപ്പെട്ടു.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/29&oldid=203120" എന്ന താളിൽനിന്ന് ശേഖരിച്ചത്