താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22

തപോധൎമ്മംതന്നെയാണു് എത്രയും പുണ്യതരമായതു് ആൎയ്യ! ഈ ശസ്ത്രസേവനം അങ്ങയുടെ ബുദ്ധിയെ കലുഷമാക്കും. അയോദ്ധ്യയിൽ തിരിച്ചെത്തിയശേഷം അങ്ങുന്നു ക്ഷത്രിയധൎമ്മം സ്വീകരിക്കുക. രാജ്യം പരിത്യജിച്ചുപോന്നിട്ടുള്ള ഈ സ്ഥിതിക്ക് അങ്ങുന്നു മുനിവൃത്തിയിൽ നിരതനാകുന്നുവെങ്കിലേ എന്റെ ശ്വശ്രൂശ്വശുരന്മാൎക്ക് അക്ഷയമായ പ്രീതിയുണ്ടാവൂ. ധർമ്മം നിമിത്തം അൎത്ഥം ലഭിക്കുന്നു. ധൎമ്മം തന്നെയാണു് സുഖത്തിന്നും നിദാനം. ധൎമ്മം സൎവ്വത്തിന്നും ഹേതുതന്നെ. ജഗത്തുതന്നെയും ധൎമ്മത്തിങ്കലാണല്ലൊ സ്ഥിതിചെയ്യുന്നതു്. അതതുനിയമം അനുസരിച്ചു നന്ന പ്രയത്നിച്ചിട്ടാണു് നിപുണന്മാർ സുഖം നേടുന്നതു്. സുഖം സുസാദ്ധ്യമായ വസ്തുവല്ല. ഹെ! സൌമ്യ! അങ്ങുന്നു് ഈ തപോവനത്തിൽ വിശുദ്ധഹൃദയത്തോടെ സദാ ധൎമ്മം ആചരിക്ക. എല്ലാം നിന്തിരുവടിക്കു നിശ്ചയമുണ്ടല്ലൊ. ത്രിലോകങ്ങളും അങ്ങുന്നു നല്ലപോലെ അറിയുന്നു. ഹെ! ധൎമ്മജ്ഞ! അങ്ങയോടു ധർ@മ്മം പദേശിപ്പാൻ ആൎക്കു സാമൎത്ഥ്യമുണ്ടു്. സ്ത്രീചാപലമ്നിമിത്തം ഞാൻ ഇത്രയും പറഞ്ഞുപോയി. അങ്ങുന്നു സോദരനോടുംകൂടി നല്ലപോലെ ചിന്തിച്ചു ഹിതമായതു ചെയ്യുക.

--------------
സർഗ്ഗം 10
രാമവാക്യം
--------------


ഭൎത്തൃഭക്തിപ്രസക്തയായ വൈദേഹിയുടെ ഈ ഹൃദ്യവചനങ്ങൾ കേട്ടു ധൎമ്മനിരതനായ ശ്രീരാഘവൻ ഇങ്ങിനെ വചിച്ചു. "ഹ! ദേവി! ജനകനന്ദിനി! അതിസ്നേഹത്തോടുകൂടിയ ഈ ഇഷ്ടവചനങ്ങൾ ഭവതിയുടെ കുലമഹിമയെ വ്യക്തമാക്കുന്നു. എന്നാൽ ഹെ! ധർമ്മജ്ഞെ! ആൎത്തശബ്ദം സംഭവിക്കരുതെന്നു കരുതിയാണു് ക്ഷത്രിയർ വില്ലെടുക്കുന്നതെന്നു ഭവതിതന്നെ പറഞ്ഞുവല്ലൊ. ഇതാ ഇപ്പോൾ ദണ്ഡകാരണ്യത്തിൽ ഉഗ്രതപം ചെയ്തുപോരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/27&oldid=203105" എന്ന താളിൽനിന്ന് ശേഖരിച്ചത്