താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
139

ങ്ങ്യ്ക്കു ശക്തിയില്ല. അങ്ങുന്നു വേഗം ചെന്നു് രാമനോടും ലക്ഷ്മണനോടും ജനകജ അപഹരിക്കപ്പെട്ടുവെന്ന വൃത്താന്തം, ഉള്ളവണ്ണം ഉണൎത്തിക്കുക.?

--------------
സർഗ്ഗം 50
ജടായുവാക്യം
--------------

ഉറക്കംനിമിത്തം അല്പമൊന്നു മയങ്ങിപ്പോയ ജടായു, സീതാദേവിയുടെ ഈ ആതുരനാദം കേട്ടു്, ഞെട്ടിയുണൎന്നു. തിരിഞ്ഞുനോക്കിയപ്പോൾ വൻമലപോലെ നിൽക്കുന്ന, ഭയങ്കരനായ രാവണനെയും ദുഃഖംനിമിത്തം മുറവിളിക്കുന്ന ദേവിയേയുമാണു് അവൻ കണ്ടതു്. ഗിരികൂടംപോലെ മഹത്തും ബലിഷ്ഠവുമായ തുണ്ഡത്തോടുകൂടിയ ശ്രീമാനായ ആ പക്ഷിപ്രവരൻ, രാവണനെ നോക്കി ഹിതവചസ്സുകൾ ഇങ്ങിനെ പറകയുണ്ടായി. "ഹേ! ദശാസ്യ! ഞാൻ ഗൃദ്ധ്രരാജനാണു്. ധൎമ്മവും സത്യവും പുലൎത്തുന്നു ഞാൻ. ബലവാനായ എന്റെ പേർ ജടായുവെന്നാണു്. ലോകേശ്വരനും മഹേന്ദ്രവരുണസമാനനും സൎവ്വഭൂതഹിതകാരിയുമാണു് ദാശരഥി. ആ മഹത്മാവിന്റെ ധൎമ്മപത്നിയാണു്, ഈ അംഗനാരത്നം. യശസ്വിനിയും സാദ്ധ്വിയും രാമപത്നിയുമായ ഈ സീതയെയാണൊ നീ അപഹരിപ്പാൻ ഒരുമ്പെടുന്നതു്. ഹേ! മഹാഭുജ! ധൎമ്മസ്ഥിതനായ ഒരു പാൎത്ഥിവൻ, പരദാരങ്ങളെക്കാമിക്കയൊ? വിശേഷിച്ചും, രാജപത്നി രക്ഷണീയയല്ലെ. പരദാരസ്പർശമാകുന്ന ഈ നികൃഷ്ടകൎമ്മത്തിൽനിന്നു്. നീ പിന്തിരിയുക. നിന്ദാവഹമായ ഈവിധം ഹീനകൎമ്മത്തിൽ, ധീരന്മാർ ഒരിക്കലും കൈവയ്ക്കയില്ല്ല. സ്വഭാൎയ്യയെ രക്ഷപ്പെടുത്തുന്നതുപോലെ, മതിശാലികൾ, പരകളത്രത്തെയും പാലിക്കുന്നു. ഹേ! കൌണപേന്ദ്ര! ശാസ്ത്രോക്തമല്ലാത്ത കാമാൎത്ഥങ്ങളേയോ ധൎമ്മത്തെയൊ, ശിഷ്ടന്മാർ കൊതിക്കാറില്ല. ധൎമ്മവും കാമവും ഉൽകൃഷ്ടമായ അൎത്ഥസ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/144&oldid=203924" എന്ന താളിൽനിന്ന് ശേഖരിച്ചത്