താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
140

മ്പത്തിയും രാജാവുതന്നെയാണു്. രാജാവു മൂലമായിട്ടാണു്, ധൎമ്മം, ഉൽകൃഷ്ടമായൊ അപകൃഷ്ടമായൊ തീരുന്നതു്. പാപികൾ വിമാനത്തെയെന്നപോലെ, ദുഷ്ടനും ചപലനുമായ നീ എങ്ങിനെ ഐശ്വൎയ്യത്തെ പ്രാപിച്ചു. ഉറച്ചുകിടക്കുന്ന, ഒരുവന്റെ സ്വാഭാവികഗുണത്തെ തുടച്ചുകളവാൻ ശക്യമല്ല. ദുഷ്ടരിൽ ശിഷ്ടവാക്യം ഒരിക്കലും ഏൽക്കയില്ലല്ലൊ. മഹാബലനും ധൎമ്മാത്മാവുമായ രാമൻ, നിന്റെ രാജ്യത്തിനാകട്ടെ പുരത്തിന്നാകട്ടെ, അപരാധിയല്ല. പിന്നെ നീ എങ്ങിനെ ആ മഹാപുരുഷന്നു വിരോധം ചെയ്‌വാൻ ഒരുമ്പെട്ടു. അക്ലിഷ്ടകൎമ്മാവായ രാഘവൻ, ശൂൎപ്പണഖ കാരണമായി, ജനസ്ഥാനവാസിയും രാക്ഷസാധമനുമായ ഖരനെ ഹനിച്ചുവല്ലൊ. സൂക്ഷ്മം പറകയാണെങ്കിൽ ഈ കൎമ്മത്തിൽതന്നെയും, രഘവൻ അക്രമിയല്ല. ലോകനാഥനായ ആ പ്രഭുവിന്റെ ഭാൎയ്യ വൈദേഹിയെ, നീ അപഹരിച്ചുകൊണ്ടുപോകുന്നുവല്ലൊ. വേഗം വിട്ടുകളക. ഈ നികൃഷ്ടകൎമ്മത്തിൽനിന്നും നിവൎത്തിക്ക. ഇന്ദ്രാശനിയേററു വൃത്രാസുരനെന്നപോലെ, ദഹനഭൂതമായ ആ മഹാപുരുഷന്റെ ഘോരചക്ഷുസ്സിൽ, നീ വീണു ചാകേണ്ട. മഹാവിഷത്തോടുകൂടിയ ഘോരസൎപ്പത്തെ വസ്ത്രത്തുമ്പിൽ ബന്ധിച്ചിട്ടുണ്ടെന്നു് നീ ഓൎക്കുന്നില്ല. കാലപാശം കഴുത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന കഥയും അന്ധതമൂലം നീ കാണുന്നില്ല. ഹേ! രാവണ! വഹിക്കാവുന്ന ഭാരമെ എടുക്കാവൂ. ദഹിക്കുന്ന അന്നമെ ഭുജിച്ചുകൂടൂ. ലോകത്തിൽ ധൎമ്മവും കീൎത്തിയും യശസ്സും ഏതൊരു കൎമ്മംകൊണ്ടു ലഭിക്കയില്ലയൊ-ദേഹപീഡയെ മാത്രം നല്കുന്ന ആ ഹീനകൎമ്മത്തെ ആർ ആചരിക്കും. ഹേ! രാക്ഷസ! ഞാൻ നന്ന വൃദ്ധൻ. പിതൃപൈതാമഹമായ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടു്, എനിക്കിപ്പോൾ വയസ്സു്, അറുപതിനായിരം ചെന്നുകഴിഞ്ഞു. നീയാകട്ടെ, യുവാവു്. ചാപബാണങ്ങൾ ധരിച്ചവൻ. കവചധാരി. രഥാരൂഢൻ. എങ്കിലും എടൊ! രാക്ഷസ! ഞാൻ കാൺകെ, വൈദേഹിയേയുംകൊണ്ടു്, നീ സുഖമായി പോകയില്ല. ന്യായയുക്തങ്ങളായ ഹേതുക്കളുടെ ദൎശനംകൊണ്ടു് സുസ്ഥിരയായ വേദശ്രുതിയെയെന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/145&oldid=203925" എന്ന താളിൽനിന്ന് ശേഖരിച്ചത്