താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
138

ഒരു കാൎയ്യം അപേക്ഷിക്കുന്നു. 'സീതയെ രാവണൻ അപഹരിക്കുന്നു'വെന്നു് നിങ്ങൾ അതിജവം രാമനെ അറിയിക്കുവിൻ. ഉത്തുംഗശൃംഗങ്ങളോടെ നിൽക്കുന്ന ഹേ! പ്രസ്രവണപൎവ്വതമെ! ഇതാ ഞാൻ അങ്ങയെ വന്ദിക്കുന്നു. 'അങ്ങയുടെ പ്രാണപ്രിയയായ സീതയെ ഇതാ രാക്ഷസൻ കട്ടുകൊണ്ടുപോകുന്നു'വെന്നു് ഭവാൻ രാഘവനോടു് വേഗം ചെന്നുണൎത്തിക്കുക. ഹംസങ്ങളും നീൎപ്പക്ഷികളും നിറഞ്ഞു്, എത്രയും രമ്യമായി വിളങ്ങുന്ന ഹേ! ഗോദാവരീ! ഭവതിയെ ഞാൻ നമസ്കരിക്കാം. ഭവതിയെങ്കിലും വേഗം ചെന്നു്, 'നിന്തിരുവടിയുടെ പ്രാണവല്ലഭയെ ദശാനനൻ ഹരിച്ചുകൊണ്ടുപോകുന്നു'വെന്നു്, രാമനോടു് പറയുക. വിവിധവൃക്ഷങ്ങൾകൊണ്ടു നിബിഡമായ ഈ മഹാവനത്തിൽ വാഴുന്ന ദേവതമാരൊ ഇതാ നിങ്ങൾക്കെല്ലാം നമസ്കാരം. 'സീത വഞ്ചിതയായെന്നു്' നിങ്ങൾ എന്റെ വല്ലഭനെ സദയം അറിയിക്കുമൊ. ഈ വനത്തിൽ വസിക്കുന്ന സൎവ്വസത്വങ്ങളേയും ഞാൻ ഇതാ ശരണം പ്രാപിക്കുന്നു. അല്ലയൊ മൃഗപക്ഷികളെ! 'അങ്ങയ്ക്കു പ്രാണനെക്കാൾ പ്രിയതരയായ അങ്ങയുടെ വല്ലഭ, ദശകന്ധരനാൽ അപഹരിക്കപ്പെട്ടു വിവശയായിരിക്കുന്നു'വെന്നു് നിങ്ങളെങ്കിലും ചെന്നു വേഗം എന്റെ പതിയെ ധരിപ്പിക്കുവിൻ. മഹാബാഹുവും ബലശാലിയുമായ രാമൻ, വൈദേഹി വഞ്ചിതയായെന്നു് മനസ്സിലാക്കിയാൽ, ദേവലോകത്തുനിന്നായാലും വൈവസ്വതപത്തനത്തിൽനിന്നായാലും പരാക്രമം പ്രയോഗിച്ചു് എന്നെ തിരികെ കൊണ്ടുപോരും നിശ്ചയം. സുദുഃഖിതയും ആയതനേത്രയുമായ വൈദേവി, അതികരുണം ഇങ്ങിനെ വിലപിച്ചുകൊണ്ടിരിക്കെ, വൃക്ഷാഗ്രത്തിൽ ഇരുന്നിരുന്ന ഗൃദ്ധ്രശ്രേഷ്ഠനെ അവൾ ദൎശിച്ചു. രാമാനുവ്രതയും സുശ്രോണിയുമായ അവൾ അവനോടിങ്ങിനെ പറഞ്ഞു മുറയിട്ടു. "ഹേ! പക്ഷിപ്രവര! പാപകൎമ്മാവായ ഈ രാത്രിഞ്ചരൻ, എന്നെ അനാഥയെപ്പോലെ, നിഷ്കരുണം ഇതാ ഹരിച്ചുകൊണ്ടുപോകുന്നു. ക്രൂരനും ബലാഢ്യനും സായുധനും ദുൎമ്മതിയുമായ ഇവനെത്തടുക്കാൻ അ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/143&oldid=203923" എന്ന താളിൽനിന്ന് ശേഖരിച്ചത്