താൾ:Bhasha deepika part one 1930.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3

൨.    പൊണ്ണനീവണ്ണം മനോരഥം ചിന്തിച്ചു
ദണ്ഡുകൊണ്ടൊന്നങ്ങടിച്ചു  കംഭോദരേ,
൩    പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി, 
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിയ്ക്കു വർണ്ണങ്ങൾ പൂവാൽ
ചോക്കുന്നു കാ,ടന്തിമേഘങ്ങൾ പോലെ
(മഹാകവി കുമാരനാശാൻ)
പാഠം 3.
൧.ക്ലിപ്തമായ.൨. നിമിത്തം. ൩. അനുഗമിച്ചു.  

൪. ആജ്ഞ. ൭.അനുജ്ഞ. ൬. അവശ്യം. ൭.ആവശ്യം. ൮. പരിണാമം.- ഈ ഓരോവാക്കും ഉപയോഗിച്ചു് ഓരോ വാക്യങ്ങളുണ്ടാക്കി നോക്കാം:-

൧, ജലത്തിനു് ക്ലിപ്തമായ ഒരു ആകൃതിയില്ല.൨, സൂർയ്യൻ നിമിത്തം കാലമുണ്ടാകുന്നു.൩. സീത ശ്രീരാമനെ അനുഗമിച്ചു.൪. പിതാവിന്റെ ആജ്ഞയനുസരിച്ചു് രാമൻ കാട്ടിലേയ്ക്കുപോയി. @. അനുജ്ഞകൂടാതെ അകത്തു കടക്കരുതു്.൬. ശുചിത്വം ആരോഗ്യത്തിനു് അവശ്യം വേണ്ടതാകുന്നു.൭ എല്ലാ പേർക്കും ശുചിത്വം ആവശ്യമാകുന്നു. ൮. മഞ്ഞുകട്ടി,നീരാവി എ ന്നിവ, വെളളത്തിന്റെ പരിണാമങ്ങളാകുന്നു.

അഭ്യാസം 3.

താഴെപ്പറയുന്ന പദങ്ങൾ ഓരോന്നുപയോഗിച്ച് ഓരോ വാക്യമുണ്ടാക്കുക:-൧. പ്രയോജനം. ൨. ആരോഹണം ചെയ്തു. ൩. ശപിച്ചു. ൪. അനുഗ്രഹിക്കും. ൫. ആഗ്രഹം. ൬. ആഗ്രഹിക്കുന്നു. ൭. ഫലം. ൮.

ബലം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/8&oldid=156423" എന്ന താളിൽനിന്ന് ശേഖരിച്ചത്