താൾ:Bhasha deepika part one 1930.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4

പാഠം 4.

൧.കുട്ടികൾ‌/ പഠിക്കുന്നു.൨. ബ്രഹ്മാവു്/ മഹാവിഷ്ണുവിനെ ഉപദേശിച്ചു തപസ്സുചെയ്തു. ൩. അറിവും സൽസ്വഭാവവും/ ആർക്കും വേണ്ടതാകുന്നു. ൪. ശ്രീകൃഷ്ണൻ/ സാന്ദീപനി മഹർഷിയെ ഗുരുവായ് വരിച്ചു.

ഈ വാക്യങ്ങളെ സൂക്ഷ്മമായ് നോക്കുക. ഓരോന്നിനും രണ്ടു പ്രധാന വിഭാഗങ്ങൾ വീതം ഉണ്ടെന്നു കാണാം. ആ വിഭാഗങ്ങളെ പ്രത്യേകം കാണിപ്പാൻ ഇടയ്ക്ക് ഓരോ ചരിഞ്ഞ വര കൊടുത്തിരിക്കുന്നു.ഒന്നാമത്തെ വിഭാഗം 'ആരെപ്പററി അല്ലെങ്കിൽ എന്തിനെപ്പററിപറയുന്നു' എന്നു കാണിക്കുന്നതാണു്. രണ്ടാമത്തെ വിഭാഗം, ആദ്യ വിഭാഗത്തിലുളളതിനെപ്പററി എന്തു പറയുന്നു എന്നു് കാണിക്കിന്നു.

സൂത്രം.൪. ഒരു വാക്യത്തിൽ ആരെപ്പററി അല്ലെങ്കിൽ എന്തിനെപ്പററി ആഖ്യാനം ചെയ്യുന്നു(പറയുന്നു) എന്നു കാണിക്കുന്ന ഭാഗത്തിനു് ആഖ്യാതം എന്നു പേരാകുന്നു.

സൂത്രം.൬. ഒരു വാക്യത്തിൽ പ്രധാനമായി രണ്ടു വിഭാഗങ്ങളുണ്ടു്.൧. ആഖ്യ.൨. ആഖ്യാതം . മുൻ കാണിച്ചിരിക്കുന്ന നാലുവാക്യങ്ങളിലുളള ചരിഞ്ഞ വരകളുടെ ഇടതുവശത്തുളളതു് ആഖ്യകളും, വലതുവശത്തുളളതു് ആഖ്യാതങ്ങളും ആകുന്നു.

അഭ്യാസം 4.

താഴെപ്പറയുന്ന വാക്യങ്ങളിലെ ആഖ്യയും ആഖ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/9&oldid=156424" എന്ന താളിൽനിന്ന് ശേഖരിച്ചത്