താൾ:Bhasha deepika part one 1930.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2
അഭ്യാസം 1.
താഴെപ്പറയുന്ന പദങ്ങളെ ചേർത്തു വാക്യങ്ങളുണ്ടാക്കുക:(൧) ജയിക്കട്ടെ,മഹാറാണി,ചിരകാലം,തിരുമനസ്സുകൊണ്ടു്.(൨)എന്നും പദങ്ങളെ,പറയാറുണ്ടു്,വാക്കുകൾ(൩)പലവിധത്തിലും,ആദിത്യവർമ്മ മഹാരാജാവിനെയും,ഉപദ്രവിച്ചു,പോററിമാർ,ഉമയമ്മറാണിയേയും (൪)പരീക്ഷയിൽ,എല്ലാപേർക്കും,പഠിച്ചാൽ,ശ്രദ്ധിച്ചു്,ജയി ക്കാം.

പാഠം 2.
"ബുദ്ധിയത്രേ ബലം സർവജനത്തിനും."എന്ന പദ്യത്തിൽ എത്രവാക്കുകളുണ്ടെന്നു പിരിച്ചുനോക്കുക. ബുദ്ധി,അത്രേ,ബലം,സർവജനത്തിനും.ഈവാക്കുകളെയെല്ലാം ഉചിതമാംവിധം ചേർത്തെഴുതാം."സർവജനത്തിനും ബലം ബുദ്ധിയത്രേ".

സൂത്രം.൨. പദ്യങ്ങളിൽ സൗകർയ്യമനുസരിച്ചു് പദങ്ങൾ മുറതെററി പ്രയോഗിച്ചെന്നുവരാം. അവ ചേർച്ച പോലെ,യോജിപ്പിച്ചെഴുതുമ്പോൾ സാധാരണ ഗദ്യങ്ങളുടെ രീതീയിലാകും.

സൂത്രം.൩. പദ്യങ്ങളിൽ മുറതെററി പ്രയോഗിച്ചിരിക്കുന്ന വാക്കുകളെ ചേരുന്നപടി ചേർത്തു് സാധാരണ ഗദ്യരീതിയിലെഴുതുന്ന സമ്പ്രദായത്തിനു് അന്വയം എന്നു പറയാം.

അഭ്യാസം 2.
താഴെ എഴുതുന്ന പദ്യങ്ങളുടെ അന്വയം എഴുതുക.
൧. പണ്ടൊരു പൂച്ചയുമെലിയും തങ്ങളി-

ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/7&oldid=156422" എന്ന താളിൽനിന്ന് ശേഖരിച്ചത്