താൾ:Bhasha deepika part one 1930.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31
ചിറയിൽകീഴു്, 13-8-1103

മാന്യമിത്രമേ!

ഇവിടെ വർഷാവസാനപ്പരീക്ഷയെല്ലാം കഴിഞ്ഞു. ഗുരുകടാക്ഷത്താൽ ഞാൻ അതിൽ ജയിയ്ക്കുമെന്നുത ന്നെ വിചാരിക്കുന്നു.ഈ ൧൮-ാം നു യോടുകൂടി വെക്കേ ഷനാരംഭിക്കയാണല്ലൊ. വെക്കേഷൻകാലത്തെ വൃഥം വ്യയംചെയ്യാൻ ഞാനുദ്ദേശിക്കുന്നില്ല.

എന്റെ കൈയെഴുത്തു് വളരെ മോശമായിരിക്കു ന്നു.ശ്രദ്ധിക്കുന്നപക്ഷം ഈ വെക്കേഷൻകാലംകൊണ്ടുത ന്നെ കൈപ്പട നന്നാക്കാമെന്നാണു് ഗുരുനാഥൻ ഉപദേ ശിട്ടിരിക്കുന്നതു്. ഒരു വെക്കേഷൻ കാലം കൊണ്ടാണ ത്രെ അദ്ദേഹവും വിദ്യാർത്ഥിയായിരുന്നകാലത്തു് കൈയ ക്ഷരം നല്ല വടിവിലാക്കിത്തീർത്തതു്.

നാലാംപാഠപുസ്തകത്തിൽ "ശ്രീകൃഷ്ണൻ" എന്ന പാഠത്തെയാണ് ആദ്യമായെഴുതാൻ നിശ്ചയിച്ചിരിക്കുന്ന തു്; തെറ്റുവരാതെയും നല്ലവടിവിലും ആയിരിക്കാൻ ശ്രമിക്കുന്നുണ്ടു്. താങ്കളും പരിശ്രമിക്കുമെന്നു വിശ്വസി ക്കുന്നു. ജഗന്നിയന്താവു് നമ്മളെ അനുഗ്രഹിക്കട്ടെ.

എന്നു് സ്നേഹിതൻ.

കെ. ജനാർദ്ദനൻ.

ശ്രീമാൻ
എൻ.കൃഷ്ണപിള്ള അവർകൾ
c/o മ-രാ-രാ-
ടി.സി. കേശവപിള്ള അവർകൾ
എം. എൽ. സി.
കുഴിത്തുറ

കെ.ജനാർദ്ദനൻ

ചിറയിൻകീഴു്സ്കൂൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/36&oldid=156415" എന്ന താളിൽനിന്ന് ശേഖരിച്ചത്