താൾ:Bhasha deepika part one 1930.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30
മങ്ങാടു്,
25-8-1103.
പ്രിയപ്പെട്ട അച്ഛാ!
ഞാനും ഭവാനിയും പരീക്ഷയിൽ ജയിച്ചു. ഒന്നാമതായ് പാസ്സായതു ഞാൻ തന്നെയെന്നു് ഹെഡ് മാസ്റ്റർ സാറവർകൾ പറഞ്ഞു. "റിസൽട്ട്" ഇന്നലെ പറഞ്ഞതേയുള്ളു. പള്ളിക്കൂടം വെക്കേഷൻ തുടങ്ങി ഒരു വാരമായിട്ടും അവിടെ എഴുതി അയയ്ക്കാത്തതു് അതുകൊണ്ടാണു്.
അച്ഛന്റെയും ഗുരുനാഥന്റെയും ഉപദേശമനുസരിച്ചു് ഞങ്ങൾ പഠിത്തക്കാര്യത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. സമയം വൃഥാകളഞ്ഞില്ല. അതുകൊണ്ടുതന്നെയാണു ജയം കിട്ടിയതു്. വർഷാരംഭംമുതലേ പഠിത്തത്തിൽ ഒന്നും കുടിശ്ശിക വിടാതിരുന്നതിനാൽ പരീക്ഷ എളുപ്പമായിതന്നെ തോന്നി. ഞങ്ങൾക്കു സൗഖ്യംതന്നെ. വിശേഷം ഒന്നുമില്ല.
എന്നു്, പ്രിയപുത്രൻ,
ശങ്കരൻ. രാജശ്രീ കെ. രാമൻപിള്ള അവർകൾ,
മംഗലത്തുവീടു്, ആറ്റൂർ,
തിരുവട്ടാർ A.O.,
ആർ. ശങ്കരൻതമ്പി,
മങ്ങാടു്, കൊല്ലം.

൨. ഒരു വിദ്യാർത്ഥി, ദൂരെ താമസിക്കുന്ന ഒരു സ്നേഹിതന്നെഴുതുന്നതു്. (വരുന്ന വെക്കേഷനെ, താൻ എങ്ങനെ നയിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു്.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/35&oldid=156414" എന്ന താളിൽനിന്ന് ശേഖരിച്ചത്