താൾ:Bhasha deepika part one 1930.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32
൩. കുളച്ചൽ താമസിക്കുന്ന ഒരു വിദ്യാർത്ഥി,ചെ ങ്കോട്ടസ്കൂളിൽ വിദ്യാർത്ഥിയായിരിക്കുന്ന ഒരു സഹപാ ഠിക്ക് എഴുതി അയക്കുന്നതു്.(വിമാനം വന്നു എന്ന ഒരു വിശേഷസംഭവത്തെപ്പറ്റി)

കുളച്ചൽ 17-5-103.

മാന്യസഹോദരാ,

ഇന്നലെ ഒരു വിശേഷസംഭവം നടന്നിരിക്കുന്നു. ലോകം ചുറ്റിസഞ്ചരിക്കാൻ നിശ്ചയിച്ച് പുറപ്പെട്ടിട്ടുള്ള ചില പാശ്ചാത്യന്മാർ വിമാനത്തിൽ കയറി എറണാകുള ത്തുനിന്നു കൊല്ലംവഴി സിലോണിലേക്കുപോകുന്നു എന്നു ള്ള ഒരു വാർത്ത വർത്തമാനപ്പത്രത്തിലുണ്ടായിരുന്നതു് താ ങ്കളും അറിഞ്ഞിരിക്കുമല്ലോ. ഇന്നലെ പകൽ ഉദ്ദേശം പത്തരമണിക്ക് നാലുവിമാനങ്ങൾ ഇതുവഴിപോയതു് ഞങ്ങളെല്ലാവരും കണ്ടു. താങ്കൾക്കു കാണാൻ തരപ്പെട്ടി ല്ലല്ലൊ. നാലുവിമാനങ്ങളും സമുദ്രതീരത്തിനടുത്തു് നേ രെ മുകളിൽകൂടെത്തന്നെയാണ് പോയതു്. ഭയങ്കരമായ ഒരൊച്ച മുഴങ്ങിക്കൊണ്ടിരുന്നതുകേട്ടു് സകലരും അമ്പര ന്നു് പുറത്തിറങ്ങിനോക്കി. കടൽ പൊങ്ങിവരികയാണൊ എന്നും ചിലർ ഭയപ്പെട്ടു. അവ ഒന്നിച്ചു പറന്നുപോകു ന്നമാതിരികണ്ടു. ഒന്നോ രണ്ടോ ആളേ ഓരോന്നിലും ഉണ്ടായിരുന്നുള്ളു. ഓരോന്നിന്റെയും അടിവശത്തു് തുടർ ച്ചയായ നമ്പരുകൾ എഴുതിയിരുന്നതും താഴെ നിന്ന വർക്കെല്ലാം കാണാമായിരുന്നു.

വിമാനത്തെ സംബന്ധിച്ചു് ചില കൂടുതൽ വിവര ങ്ങൾ അറിവാനിടയായി.'എയർഷിപ്പ്'എന്നും "എ യറോപ്ലേൻ"എന്നും വിമാനങ്ങൾ രണ്ടുതരത്തിലുണ്ട്..

൧൫൦ വത്സരങ്ങൾക്കുമുമ്പു് ആദ്യമായുണ്ടാക്കപ്പെട്ട "ബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/37&oldid=156416" എന്ന താളിൽനിന്ന് ശേഖരിച്ചത്