താൾ:Bhasha champukkal 1942.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
കാര്യം ചെയ്തിരുന്ന സഹൃദയന്മാർ വേറെയും പൂർവകവികളുടെ പദ്യഗദ്യങ്ങൾ എടുത്തുചേർത്തു പുഷ്ടിപ്പെടുത്തീട്ടു​ണ്ട്.ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ രാമായണചന്വുവിൽ നിന്നു തന്നെ പ്രദർശിപ്പിക്കാവുന്നതാണു്. അതിൽ രഘുവംശം, ഉത്തരരാമചരിതം, ആശ്ചർയ്യചൂഡാമണി, മാഘം,നൈഷധീയചരിതം,ഭോജചന്വു,ബാലരാമായണം,മഹാനാ ടകം,അനർഘരാഘവം, പ്രസന്നരാഘവം,സുകുമാരന്റെരഘുവീരചരിതം നാടകം മുതലായി അനവധി ഗ്രന്ഥങ്ങളിൽനിന്നു പല പദ്യങ്ങളും, വാസവദത്ത, ഭോജചന്വു ഇവയിൽനിന്നും മറ്റും ചില ഗദ്യങ്ങളും ഉദ്ധ്യതങ്ങളായിട്ടുള്ളതു പണ്ഡിതന്മാർക്കു നിരീക്ഷിക്കാൻ പ്രയാസമില്ല.അവയെല്ലാം അനന്തരകാലികന്മാർ കൂട്ടിച്ചേർത്ഭാഷാചമ്പുക്കൾതതാണെന്നു പാറവാൻ നിർവാഹവുമില്ല.നോക്കുക, വിച്ഛിന്നഭിഷേകപ്രബന്ധത്തിൽ ശ്രീരാമ ൻകൈകേയിയോടു് "ഭക്ത്യാനുവന്ദ്യ വിനയേന ഘനാനുഭാവാമത്യൂർജ്ജിതാമകലുഷാം ഗിരമാബഭാഷേ"എന്നുകവി ഉപന്യസിച്ചതിനുമേൽ ആ ഭാഷണമെന്തെന്നുകാണിക്കുവാൻ "ഭീതോഭൂഭരതഃ കിമംബ,ഭരതഃ?"എ​ന്നും"വനഭുവിതനുമാത്രത്രാണമാജ്ഞാപിതം മേ"എന്നുമുള്ള ഭോജചന്വുവിലേ രണ്ടു് അമൃതനിഷ്യന്ദികളായ പദ്യങ്ങൾ മാത്രം ഉദ്ധരിച്ചുകൊണ്ടു പുരോഗമനം ചെയ്യുന്നു.പ്രസ്തുതപദ്യങ്ങളില്ലെങ്കിൽ ആ ഘട്ടത്തിൽ ശ്രീരാമവാക്യമേ ഇല്ല.ഇതു പോലെ മുദ്രിതമായ രാവണവധപ്രബന്ധത്തിൽതന്മാത്ര

68


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/79&oldid=156379" എന്ന താളിൽനിന്ന് ശേഖരിച്ചത്