താൾ:Bhasha champukkal 1942.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

ലകൾ),അങ്കി(അഗ്നി),വരുത്തപ്പെടുക(കഷ്ടപ്പെടുക),തെരുന്നെന(വേഗത്തിൽ),എൺ(കണക്കു്),എഴു(ഉയർച്ച),നവരം(ശ്രേഷ്ഠം), പാച്ചി(പായിച്ചു്), കുറളി(മായാവി),കലന്വൻ(പലനിറത്തിലുള്ള പൂക്കളെക്കൊണ്ടു കെട്ടുന്ന മാല),വിരൺ(കൊതി) മുതലായി ഇനിയും പല പദങ്ങൾ ഈ അവസരത്തിൽ സ്മരണീയങ്ങളായുണ്ടു്. ഈ മാതിരിയുള്ള ചില തെളിവുകളെ ആശ്രയിച്ചു മാത്രമാണു് പുനം നന്വൂരിയെ രാമായണചന്വുവുമായി ഘടിപ്പിക്കേണ്ടിയിരിക്കുന്നതു്.

ചമ്പുക്കളുടെ കർത്തൃനിർണ്ണയത്തിനുള്ള വൈഷമ്യം. പ്രത്യക്ഷമായി കർത്തൃനാമധേയം കാണാത്ത ചന്വുക്കളുടെ പ്രണേതൃത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാനവൈഷമ്യത്തെപ്പറ്റി ഇവിടെ സ്വല്പം പ്രസ്താവിക്കേണ്ടയിരിക്കുന്നു.അതു് ആ ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കൾ പൂർവകവികളുടെ ഗദ്യപദ്യങ്ങളെ ചിലപ്പോൾ അതേ നിലയിലും, മറ്റു ചിലപ്പോൾ അല്പാല്പം രൂപഭേദം വരുത്തിയും, വേറേചിലപ്പോൾ തർജ്ജമചെയ്തും സ്വകീയമാക്കുന്നു എന്നുള്ളതാണു്. സകലനിബന്ധനഹർത്തൃത്വം ഒരു കാവ്യദോഷമായി ചന്വൂകാരന്മാർ കരുതിയിരുന്നില്ല.അവർക്കു് തങ്ങളുടെ കൃതികൾ രസോത്തരങ്ങളായി പരിണമിക്കണമെന്നും അവ പാഠകക്കാർക്കും മറ്റും പ്രവചനത്തിനു പ്രയോജകീഭവിക്കണമെന്നുമല്ലാതെ വേറെ ഉദ്ദ്യേശങ്ങളൊന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല. ആ കവികളുടെ കാലത്തിനുശേഷം അവരുടെ വാങ്മയങ്ങളെ അവകൊണ്ടു കൈ 67










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/78&oldid=156378" എന്ന താളിൽനിന്ന് ശേഖരിച്ചത്