ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
<poem>"ധന്യേ, സൽപാത്രദാനം പ്രതി തവ മടിയെ-
ന്തെന്തു മുന്നേ കൊടാഞ്ഞൂ
കന്റേലുംകൊങ്ക പങ്കേരുഹമുഖി;,പുനമാം
നൽക്കവീന്ദ്രന്നതന്ദ്രം?
അന്യായം ചൊല്ലുമാറക്കിനതമലഗുണേ,
യുക്തമോ? ചിത്തമയ്യോ!
ഖിന്നം കാണേതദീയം,മദനശരശിഖാ-
ദാരുണം മാരലേഖേ"
ഇവ കൂടാതെ,
പുനം ചമയ്ക്കുന്ന ചിലോകമെല്ലാ-
മനന്തു ചൊല്ലീട്ടിഹ കേൾപ്പനോ ഞാൻ കനം തിരണ്ടീടെഴുമിക്ഷുകാണ്ഡാൽ- ക്കിനിഞ്ഞു പൂന്തേനൊഴുകിന്ന പോലെ?' എന്നൊരൊറ്റ ശ്ലോകവും പുനത്തെപരാമശിക്കുന്നതായി വായിച്ചിട്ടുണ്ട്.
മററു സമകാലികന്മാർ മാനവവിക്രമമഹാരാജാവിന്റെ പതിനെട്ടരക്കവികളിൽ ബാക്കിയുള്ള പതിനെട്ടു കവികൾ ആരെല്ലാമാണെന്ന് ക്ലിപ്തപ്പെടുത്തി പറവാൻ പ്രയാസമുണ്ട്. പയ്യൂ൪ പട്ടേരിമാർ അച്ഛനും അപ്ഫന്മാരുംമഹനുമുൾപ്പെടെ ഒൻപതുപേർ, തിരുവേഗപ്പുറക്കാരായ നന്വൂതിരിമാർ അഞ്ചുപേർ,മുല്ലപ്പള്ളി ഭട്ടതിപ്പാടു്, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ്സു നന്വൂതിരി, ഇവരെക്കൊണ്ടാണ് ഐതിഹ്യം ആ സംഖ്യ തികയ്കുന്നത്. പയ്യൂരില്ലത്തു് അന്നത്തെ അച്ഛൻ ഭട്ടതിരി
63

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.