ഭാഷാചമ്പുക്കൾ
യുടെ പേർ ഋഷിയെന്നായിരുന്നു. അദ്ദേഹത്തിന്,ഭവദാസൻ,വാസുദേവൻ, സുബ്രഹ്മണ്യൻ,ശങ്കരൻ എന്നീനാലു സഹോദരൻമാരും,പരമേശ്വരൻ,വാസുദേവൻ ഇ ങ്ങനെ രണ്ടു പുത്രന്മാരുമുണ്ടായിരുന്നതായി തെളിയുന്നുണ്ടു്.അങ്ങനെ അവർ ഏഴുപേരായി;വേറെയും രണ്ടുപേരുണ്ടായിരുന്നിരിക്കാം.അവരെല്ലാവരും സർവസ്വതന്ത്രന്മാരും,പ്രത്യേകിച്ചു മീമാംസാശാസ്ത്രത്തിൻറ മറുകരകണ്ടവരും സഹൃദയാഗ്രേസരന്മാരുമായിരുന്നു. തിരുവേഗപ്പുറക്കാരായ അഞ്ചു നന്വൂതിരിമാർ ആരെന്നറിയിന്നില്ല. അവരിൽ ഒരാൾ സുഭദ്രാഹരണം മഹാകാവ്യവും മറെറാരാൾ ലക്ഷ്മീമാനവേദം നാടകവും രചിച്ചു എന്നു പറയുന്നതു ശരിയല്ല.ആദ്യത്തേതു കൂടല്ലൂർ നാരായണൻ നന്വൂരിപ്പാട്ടിലേയും രണ്ടാമത്തേതു ചോളദേശീയനും മറെറാരു മാനവേദരാജാവിൻറ ആശ്രിതനുമായ ദിവാകരകവിയുടേയും കൃതികളാകുന്നു, കാക്കശ്ശേരിയുടെ ഗുരുനാഥൻ തിരുവേഗപ്പുറക്കാരനായ ഒരു ന്വൂതിരിയായിരുന്നു.മുല്ലപ്പള്ളി ഭട്ടതിരിയുടെ കൃതികളെപ്പററി ഒരറിവുമില്ല. കേരളത്തിലേ ക്ഷേത്രവിധികൾക്കു് ഒരു പ്രമാണഗ്രന്ഥമായി ഇന്നും നിലനിന്നുപോരുന്ന തന്ത്രസമുച്ചയത്തിൻറ കർത്താവാണു് ചേന്നാസ്സു നന്വൂരി.
<poem> 'കല്യബ്ദേഷ്വതിയിത്സു നന്ദനയെനെ-
ഷ്വംഭോധിസംഖ്യേഷു യ-
സ്സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ് മൂലേ സംവേദോദയേ'
64

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.