താൾ:Bhasha champukkal 1942.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

എന്നുമുള്ള പദ്യങ്ങളിൽ ഉപന്യസിച്ചിരിക്കുന്നു.പദാർത്ഥചിന്ദനകാരനായ രാഘവപ്പിഷാരടിയുടെ ശിഷ്യനായിരുന്നു ,ശങ്കരവാരിയർ.അക്കാലത്തെ ഉത്തരകേരളീയന്മാരായ കവികളിൽ ഉത്തമനായിരുന്നു അദ്ദേഹം എന്നുള്ളതു് ഉദ്ദണ്ഡന്റെ കോകില സന്ദേശത്തിലേ <poem>കോലാനേലാവനസുരഭിലാൻ യാഹി, യത്ര പ്രഥന്തേ

വേലാതീതപ്രതഥിതവചസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ.'

എന്ന പദ്യാർദ്ധത്തിൽ നിന്നു വെളിവാകുന്നു. മാരലേഖയെപ്പററിപുനം ശങ്കരകവിക്കയച്ച ഒരുശ്ലോകമാണു് താഴെ ചേർക്കുന്നത്. <poem> 'മൽപ്രാണങ്ങളിനുണ്ടു നിന്നൊടരിയോ-

       രന്യായമിപ്പോളെടോ
      പത്മാമങ്ഗലരങ്ഗ, ശങ്കരകവേ
      നോമലന്യാദൃശീ;
       മൽപ്രാണേശ്വരി,മാരലേഖ, മഹിളാ-
         രത്നം തരിൻറീലെടോ
  ചെപ്പേലും മുലമൊട്ടെനിക്കു നളിനാ-

ത്താർബാണപീഢാനിധേഃ.'

അതു കണ്ടിട്ടു ശങ്കര കവി മാരലേഖയ്കു താഴെ ഉദ്ധരിക്കുന്ന പദ്യം അയച്ചുകൊടുക്കുകയുണ്ടായി." (2) 62


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/73&oldid=156373" എന്ന താളിൽനിന്ന് ശേഖരിച്ചത്