ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
കന്നൽക്കാർ കൈവണങ്ങും പുതിയൊരു സുഷമാ-
ഭങ്ഗികൊണ്ടങ്ഗനാനാം
കണ്ണിൽപീയൂഷപൂരം കനിവിനോടു പൊഴി-
ക്കന്ന കല്യാണഗ്രാത്രൻ." (3)
4. സൂർയ്യാസ്തമയം_
"ഉന്നിദ്രാമോദമുൾച്ചേർത്തഴകിൽ നിജകരം-
കൊണ്ടു ലാളിച്ച പിന്നെ-
ത്തന്നെക്കാന്തൻ വെടിഞ്ഞോരളവു നളിനിയും
ക്ലാന്തി കൈകൊണ്ടു ഗാഢം
മുന്നം തൻ സ്വപ്നയോഗേ രമണനരികിൽ വ-
ന്നിട്ടു വേർപെട്ടനേരം
കുന്നിക്കും താപഭാരേ മുഴുകിടുമുഷിയാം
ബാലയെപ്പെലെയായി." (4)
5. അതിരുദ്ധനെ കൊണ്ടുവന്നിട്ടു ചിത്രളേഖ ഉഷയോടു-
"കന്നൽക്കണ്ണാളണിഞ്ഞീടിന മകുടമണേ,
ഗ്രാഢമായ് നിന്റെ ചിത്തം
മുന്നം കൈകൊണ്ടു പൊയ്ക്കൊണ്ടൊരു തരുണനെ-
തന്വി, കൊണ്ടിങ്ങു വന്നേൻ ; [ഞാൻ
എന്നാൽ നിൻ കൈകളാകുന്നുചിതലകതൾകൊ-
ണ്ടിന്നു ബന്ധിച്ചു കൊങ്ക-
ക്കുന്നിന്മേൽച്ചേർത്തു താർത്തേൻമൃദുമൊഴി, വഴിപോ-
ലിന്നി മർദ്ദിച്ചുകൊൾക." (5)
432

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.