താൾ:Bhasha champukkal 1942.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പത്താമധ്യയം 6. ബാണൻ അനിരുദ്ധനെ കാണുന്നതു് - "അപ്പോൾക്കാണായിതഗ്രേ മടുമലർമണമാ- ർന്നുള്ള പൂങ്കാവനത്തിൽ- ച്ചൊല്പേറീടുന്ന രത്നത്തറയിൽ മലർമിഴി- ത്തയ്യലാളോടുകൂടി കെല്പോടേ ചൂതുകേളിക്കതികുതുകരസം പൂണ്ടുകൊണ്ടുങ്ങു വാഴും പൊൽപ്പൂബാണാത്മജൻതന്നുടെ പുതുമയെഴും മേനിയും മേനിയോടേ." (6) 7. ശ്രീകൃഷന്റെ പടപുപ്പാടു് - "മുഷ്കാളം ദാനവന്മാരുടെ ഗളരുധിര- ത്തിങ്കലുത്തുങ്ഗമോദാൽ മുക്കാലും മുങ്ങി മങ്ങാതഴകൊടു കളിയാ- ടുന്ന ചക്രായുധത്തെ തൃക്കയ്യിൽച്ചേർത്തു ചീർത്തീടിന മദമൊടുടൻ പാഞ്ചജന്യം മുഴക്കി- ത്തക്കത്തിൽത്താനൊരുങ്ങീ സുരരിപുവൊടു വൻ- പോരിനംഭോരുഹാക്ഷൻ." (7) 8. ജ്വരങ്ങൾ - "മർദ്ദിച്ചുംകൊണ്ടോരോരോ യദുപതിപൃതനാ- വീരരെച്ചോര മേന്മേൽ- ച്ഛർദ്ദിക്കുംവണ്ണമാക്കിപ്പടനടുവിലട- ങ്ങതെ വങ്ങും മദത്താൽ., 433

55


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/444&oldid=156311" എന്ന താളിൽനിന്ന് ശേഖരിച്ചത്