ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പദ്യങ്ങൾ. 1. മംഗളാചരണം _
"ഇപ്പാരിൽക്കീർത്തി പാരം പെരുകിയൊരു കുമാ_
രാലയതതിൽക്കിളിർത്തി-
ട്ടെപ്പേർക്കും കാമമെല്ലാം കനിവിനോടരുളും
കല്പവല്ലിക്കുരുന്നേ,
ഉൾപ്പൂവിങ്കൽപ്പൂരാരിക്കുപവിതപരമാ-
മോദമേകീടുമോമൽ-
ച്ചിൽപ്പൂമാധ്വീകരധാരേ, ജനനി, പരശിവേ,
നിൻപദം കുമ്പിടുന്നേൻ."
2. ഉഷയുടെ നവയൌവനം-
"കർണ്ണേ താപിഞ്ഛപുഷ്പസ്തബകരുചികളെ-
ക്കണ്മു നത്തെല്ലണച്ചൂ ;
തിണ്ണെന്ന പ്പുഞ്ചിരികൊഞ്ചലുമണിമൂലയിൽ-
ത്താരഹാരാഭ ചേർത്തൂ ;
അർണ്ണോജംകൂപ്പുമോമൽപ്പദതളിരിൽ നഖ-
ശ്രീ പരം ഭങ്ഗിചേരും
വണ്ണം ലക്ഷാരസത്തിൻ രുചിയെയുമുചിതം
ചേർത്തു കല്യാണഗാത്ര്യഃ."
3. ;ചിത്രലേഖ ശ്രീകൃഷ്ണനെപ്പറ്റി_
"എന്നാൽ മാനിച്ച കണ്ടീടുക സുകൃതവശാ-
ല്ലഭ്യനാമിപ്പുമാൻ താ-
നിന്നിക്കാണും ത്രിലോകീലതയുടെ ചുവടാ-
കുന്ന നന്ദാത്മജാതൻ,
431

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.