Jump to content

താൾ:Bhasha champukkal 1942.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

കുന്തം ചവളം കുറുവടി മുൾത്തടി ചന്തം തടവിന യമതാഡകളും പട്ടസയഷ്ടികൾ പരിഘം വെണ്മഴു പട്ടംകെട്ടിയ പത്തി കൃപാണം, ചട്ടകൾ തൊപ്പികളെന്നിവ പലതും ചട്ടംക്രട്ടിയടുത്തു തുടങ്ങി. അരികിൽ വരുന്നൊരു ദനുജന്മാരെ- ത്തെരുതെരെ നിധനംചെയ്തിതു മദനൻ. ബഹുവിധരുധിരനദീജലപൂരേ മുഹുരപി മുഹുരപി കളിയാടീടിന ബഹളപിശാചനിശാചരപാളീ- കഹകഹനാദം ക്വചന ജജുംഭേ. ദനുജകുലേന്ദ്രൻ ദനുജഭടാനാം പുനരാഗമനം കാണാഞ്ഞുടനേ, ഘനതരകോപം ചാപമെടുത്തവ- നനവധി പടയൊടു ക്രടിയടുത്താൻ. ഇരുവരുമവിടെശ്ശരമാരികളെ- ച്ചൊരിയിച്ചതിഭരസമരംചെയ്താർ. വിരവൊടു ശംബരനംബരമാർഗ്ഗേ പെരുകിന മായാവ്രുതു തുടങ്ങി. പലവിധമവനുടെ മായാസമരമ ഫലിതമതായതുമില്ല രതീശേ. മായംകൊണ്ടു വരുന്നതശേഷം മായംകൊണ്ടു തടുത്തിതു മദനൻ.

410










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/421&oldid=156286" എന്ന താളിൽനിന്ന് ശേഖരിച്ചത്