താൾ:Bhasha champukkal 1942.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒൻപതാമധ്യായം

ഹരിദധിപതികളുമിതരന്മാരും ഹരിണകുലാരിപരാക്രമനാം മമ പുരിയുടെ നികടമടുപ്പതിനായി- സ്മരണം പോലുമിളച്ചീടുന്നു. അരികുലദരധിഗമം മമ പുരവര- മൊരു ശിശു വന്നു വിരോധിപ്പാനോ? വിരുതു നടിക്കും ദനുജപ്പരിഷയി- ലൊരുവനുമിന്നിതു കേൾക്കുന്നീലേ? അവികലമിവരുടെ ചെവികേളാഞ്ഞോ? ശിവശിവ കേട്ടു സഹിച്ചീടുകയോ? യുവതികളോടു കളിപ്പാനല്ലാ- തവസരമൊരു പൊഴുതൊരുവനുമില്ല. പടയെന്നുള്ളതു കേൾക്കുന്നേരം തുടതുള്ളുന്ന മിടുക്കന്മാരേ, തടിയന്മാരേ, ദനുജന്മാരേ, മടിയന്മാരേ, ചരതം ചരതം!' ഇത്തരമുള്ളൊരു ശംബരവാക്കി- ന്നുത്തരമൊന്നുമുണർത്തിക്കാതെ സത്വരമസുരഭടന്മാർവരവ- രാർത്തു വിളിച്ചു പുറത്തു നിറഞ്ഞു. വില്ലും ശരവും ചുരിക കടുത്തില നല്ല കൃപാണം കക്കട ശുലം,


1. കക്കട=ഒരുതരം വാൾ.

409 52


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/420&oldid=156285" എന്ന താളിൽനിന്ന് ശേഖരിച്ചത്