ഒൻപതാമധ്യായം
ആയുധവിദ്യകൾകൊണ്ടു തുടർന്നാ-
ലായതുമവനൊടു നിഷ്ഫലമെല്ലാം,
കിം ബഹുനാ യുധി മാധവതയനൻ
ശംബരനിധനം ചെയ്തു തദാനീം
അംബൂജമുഖിയാം രതിയൊടുക്രടീ-
ട്ടംബരമാർഗ്ഗമുയർന്നു നടന്നാൻ."
"പടയെന്നുള്ളതു കേൾക്കുന്നേരം തുടതുള്ളുന്ന മിടുക്കന്മാരെ" നാം പ്രദോഷമാഹാത്മ്യം തുള്ളലിലും കണ്ടുമുട്ടുന്നുണ്ടല്ലോ. കുഞ്ചന്റേതെന്നു പ്രസിദ്ധമായ ഈ ചമ്പുവിനും ശംബരവധം കഥകളിക്കും തമ്മിൽ ഇതിവൃത്തത്തിന്റെ വികസനം സംബന്ധിച്ചു കാണുന്ന ഐകരുപ്യവും സ്മരണീയമാണു്.
മേലുദ്ധരിച്ച പദ്യഗദ്യങ്ങളിൽ അപൂർവം ചില വരികളിൽ രാമപാണിവാദൻ ഒരു ചമ്പൂകാരന്റെ വേഷം കെട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രുചി സംസ്കൃത വിഭക്ത്യന്തരഹിതങ്ങളായ സംസ്കൃതപദങ്ങളുടെ പ്രയോഗത്തിലാണെന്നുള്ള നിസ്തർക്കമാണു്. കഴിയുന്നതും തന്റെ കവിത തനിമലയാളത്തിലാക്കിയാൽ കൊള്ളാമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടു്. അതൊക്കെ സമ്മതിക്കാമെങ്കിലും പഴയ കവികളുടെ ചമ്പുക്കളിൽ അനുസ്യൂതമായും അപ്രതിഹതമായും കാണുന്ന ആസ്വാദ്യതയുടെ കണികാലേശം പോലും ശംബരവധത്തി
411
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.