താൾ:Bhasha champukkal 1942.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാമധ്യായം

കണ്ഠാശ്ലേഷം മുതിർക്കെന്നതു വിഷമമതിൽ -
    ക്കാളിടും കാളകൂടം
കൊണ്ടുണ്ടാം മോഹമയ്യോ ! ഗിരിവരപരമാ -
    നന്ദമേ !ചിന്തയേഥാഃ ;
വണ്ടാർപൂഞ്ചായലിൽത്തീപ്പിടിപെടുമുടനേ
    പിന്നെ മുഗ്ദ്ധേ ! നിനക്ക-
ങ്ങുണ്ടോ കില്ലാനനാചുംബനദശയിലവൻ -
    ത്രീക്ഷണം തീക്ഷ്ണമല്ലോ . ( 1 3 )

4 . പാർവതീസ്വയംവരം - കുമാരസംഭവം ആറും ഏഴും സർഗ്ഗങ്ങളിലേ കഥയാണു് പാർവതീസ്വയംവരത്തിൽ വർണ്ണിക്കുന്നത്. കവിത കാമദഹനം പോലെതന്നെ പ്രാചീനവും പ്രസന്നസരസവുമാകുന്നു. കാലവും കാമദഹനത്തിന്റേതു തന്നെ. താഴെക്കാണുന്ന ഗദ്യപദ്യങ്ങളുടെ പ്രഭാവം സഹൃദയന്മാർ തലകുലുക്കിക്കൊണ്ടാടുന്നതാണു്. പദ്യങ്ങൾ : - 1 . വിവാഹത്തിനുമുൻപു ശ്രീപരമേശ്വരന്റെ അവസ്ഥ .

"കൈലാസാദ്രീന്ദ്രശൃങ്ഗേ കനകമയമഹാ -
വിഷ്ടരേ സന്നിവിഷ്ടം ,
ത്രൈലോക്യത്രാണവിധ്വംസനവിരചനകൂ -
ലങ്കഷാപാങ്ഗകോണം ,
മേലേ മേലേ ഭവിഷ്യൽഗിരിദുഹിരൃപരീ -
രംഭസംരഭമുദ്യ -
ല്ലീലം ചിന്തിച്ചു ചിന്തിച്ചണിമുറുവൽ മുള -
  പ്പെയ്ത വക്ത്രാരവിന്ദം ; ( 1 )

345

44










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/356&oldid=156237" എന്ന താളിൽനിന്ന് ശേഖരിച്ചത്