താൾ:Bhasha champukkal 1942.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

താവും ദിവ്യതരങ്ഗിണീപരിചയം
  കൊണ്ടുള്ളതിൽക്കാളുമേ
കൈവന്നൂ തവ സങ്ഗമേ ഹിമവതോ
  മഹാത്മ്യഗംഭീരിമാ . ( 9 )

അത്യന്തമാർദ്ദവപുഷാ വപുഷാ തദാനീം
തത്താദൃശം വ്രതമിയന്നതു ഞാനറിഞ്ഞേൻ ,
ചിത്രം വിരിഞ്ഞ കനകാംബുരുഹേണ നേരേ
മദ്ധ്യേദിനം കുടപിടിച്ചരുളുന്നപോലേ ." ( 1 0 )

8 . ശിവൻ ഭർത്താവാകുവാനാണു് തപസ്സെന്നറിഞ്ഞപ്പോൾ വടു ആ മനോരഥത്തെ പുച്ഛിക്കുന്നതു് -

" എന്നേ കഷ്ടം കുലാദ്രിപ്രവരസുകൃതസാ -
     ഫല്യവൈപുല്യലീലാ -
വിന്യാസോല്ലാസമേ , നിൻ തൊഴിലിതു തരമ -
    ല്ലോർത്തുകാണും ദശായാം ;
അന്യാസാം വീടുതോറും ഗിരിശനു വശമാ -
    യീടിനാൽപ്പിച്ചപൂവാൻ
പിന്നാലേ പായുമാറോ നിനവു തവ പരീ -
    ഹാസപാത്രീകൃതാങ്ഗ്യാഃ ? ( 1 1 )

    വിഷവിദ്യ പഠിച്ചു വേണമിന്നീ
    വിഷമിച്ചും തവ കാംക്ഷിതം വിധാതും :
    വൃഷകേതുകരഗ്രഹേ മലർത്തേൻ -
    മൊഴി , പക്ഷേ ഭുജഗം കടിക്കുമല്ലോ . ( 1 2 )

344










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/355&oldid=156236" എന്ന താളിൽനിന്ന് ശേഖരിച്ചത്