താൾ:Bhasha champukkal 1942.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ

മങ്ഗല്യാർത്ഥം ജഗത്തിന്നുപചിതസുഭഗോ -
ദ്യോഗ , മാനന്ദപൂരം
തിങ്ങും ഗീർവാണയക്ഷപ്രമഥദനുജഗ -
ന്ധർവസിദ്ധാദിവന്ദ്യം ,
ശൃങ്ഗാരത്തേൻകുഴമ്പിൽ മധുരിമരസമാം
മാരനെത്താൻ രൃതീയേ
കാൺകോണിൽച്ചുട്ടുപൊട്ടിച്ചതിൽ നവനവസ -
ഞ്ജായമാനാനുതാപം ; ( 2 )

മിട്ടാൽപൊട്ടും പ്രസാദക്കടൽനടുവിൽ മുദാ
ചാടി നീന്തിക്കളിച്ച -
മ്മൃഷ്ടം തട്ടിച്ച തൃക്കൺവിചലനകലയാ
വിശ്വലോകാൻ പുനാനം ,
പുഷ്ടാഭോഗം നിലാവിൻപൊലിമ കഴൽതൊഴും
ദേഹകാന്തിപ്രവാഹൈ -
രെട്ടാശാചക്രവാളം മുഴുവനപി കുളി -
        പ്പിച്ചു വിദ്യോതമാനം ; ( 3 )പ്രേമം വായ്ക്കിന്റ ദാക്ഷായണിയുടെ വിരഹാ -
        മുന്നമേ പാഴ്പ്പെടും തൻ
വാമാങ്കേ നോക്കി നോക്കിച്ചുടുചുടമരുവും
       ദീർഘനിശ്വാസലോലം ,
മാമാ ! തൃക്കൈത്തലം കൊണ്ടിടയിലിടയിലാ -
ഗാമിസാപത്ന്യചിന്താ -
വ്യാമോഹവ്യാകുലാം ചെഞ്ചിടനടുവിൽ നഭോ -
വാഹിനീം ഗൂഹയന്തം . " ( 4 )

346


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/357&oldid=156238" എന്ന താളിൽനിന്ന് ശേഖരിച്ചത്