താൾ:Bhasha champukkal 1942.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷചമ്പുക്കൾ രനെരിഞ്ഞതുകൊണ്ടേ ഭങ്ഗി നമുക്കു കുറഞ്ഞു ചമഞ്ഞൂ; കാന്തി കുറഞ്ഞിതുമില്ലിനി നമ്മെക്കാന്തന്മാരുരിയുപ്പിനു കൊള്ളാർ;തക്കമറിഞ്ഞിളമൈന്തർ ചമയ്പൊരു ചക്കമുലച്ചികളെന്നിഹ വന്നൂ; സമുചിതമിന്നി മരിക്ക നമുക്കങ്ങമരികളായതുമിന്നു പിഴച്ചു; ദുഃഖം മതിയുണ്ടെന്തിനി നല്ലൂ? ലക്ഷ്മിദേവിയൊടറിയിക്കേണം; മദനാരിക്കു മനസ്സുതെളിഞ്ഞേ മനസിജനിന്നും പോന്നുപിറപ്പൂ; ഭാവിക്കേണമതിന്നുടനിന്നും പാർവതിതന്നേ പാവനശീലാ; ഹരനൊടു പാതിയുമുടൽ നീർകൊണ്ടേ പരിഭവമേററമിവൾക്കിഹ തീരൂ; ഒട്ടുപൊറുപ്പൂ പാർപ്പൂകാലവു'മെന്നതരം ചില വിധുരാലാപം കുഹചന ഭാഗേ" എന്നു ഹിമവൽപർവതവർ​ണ്ണനത്തിൽ ഒരു ഭാഗം പ്രസ്തുതചമ്പുവിൽ കാണുന്നതിൽനിന്നു കാമദഹനകാരനല്ല ഇതിന്റെ നിർമ്മാതാവെന്നു് അനുമാനിക്കാം; എന്തുകൊണ്ടെന്നാൽ ഈ കഥാഭാഗം കാമദഹനത്തിൽ അദ്ദേഹം അന്യഥാ വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നതായി നമുക്കു് അറിവുണ്ടല്ലോ. രണ്ടാം കിടയിൽ ഒരു സ്ഥാനത്തിനു് ഉമാതപസ്സു് അർഹമാണു്. ചില ഗദ്യപദ്യങ്ങൾ ചുവടേ ചേർക്കുന്നു.

1.മങ്ഗലാചരണം-

"മങ്ഗല്യാനാം നിദാനം മഹിമമണമെഴും
മാന്മഥബ്രഹ്മവിദ്യാം
ഭങ്ഗ്യാമാനിച്ചിടംതൃത്തുടയിലുടനെടു-
ത്താസ്ഥയാ വീക്ഷമാണം,
340












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/351&oldid=156232" എന്ന താളിൽനിന്ന് ശേഖരിച്ചത്